Jalanidhi Job Vacancy

ജലനിധി മലപ്പുറം മേഖല കാര്യാലയത്തില്‍ ടെക്നിക്കല്‍ മാനേജര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ബി.ടെക് സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിങ്, നിര്‍വഹണം എന്നിവയില്‍ 8 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തനപരിചയമുള്ളവരുമാകണം.

ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 30ന് രാവിലെ 11ന് മലപ്പുറം കുന്നുമ്മല്‍ യു.എം.കെ ടവറില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റില്‍ എത്തണം.

Leave a Reply

Your email address will not be published.