WALK IN INTERVIEW RECRUITMENT
കേരള സർക്കാർ സ്ഥാപനത്തിൽ അറ്റൻഡർ ക്ലീനർ ഒഴിവിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു
അറ്റ൯ഡർ കം ക്ലീനർ താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റ൯ഡർ കം ക്ലീനർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത
എസ്.എസ്.എൽ.സി പാസ്. പ്രായപരിധി 2023 ജനുവരി ഒന്നിന് 18-41. താത്പര്യമുളളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം നവംബർ 13 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സിസിഎം ഹാളിൽ രാവിലെ 11-ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷ൯ അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ മാത്രമായിരിക്കും. സംവരണ വിഭാഗങ്ങൾക്കുളള പ്രായപരിധി ജനറൽ വിഭാഗം 36 വയസ്, ഒബിസി 39 വയസ്, പട്ടികജാതി/പട്ടിക വർഗം 41 വയസ്. സംവരണ വിഭാഗങ്ങളിൽ ഉളളവർ വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം