RUBBERMARK Deputy manager Apply Now

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (RUBBERMARK) ഡെപ്യൂട്ടി മാനേജർ (ഫെർട്ടിലൈസർ) തസ്തികയിലേക്കുള്ള നിയമനത്തിനായി ബന്ധപ്പെട്ട യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

വിവരങ്ങൾവിശദാംശങ്ങൾ
സ്ഥാപനം (Concern)കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (RUBBERMARK)
തസ്തികയുടെ പേര് (Name of Post)ഡെപ്യൂട്ടി മാനേജർ (ഫെർട്ടിലൈസർ)
കാറ്റഗറി നമ്പർ (Category No)467/2025
ഒഴിവുകളുടെ എണ്ണം (Number of Vacancies)01 (ഒന്ന്)
ശമ്പള സ്കെയിൽ (Scale of Pay)₹9,540-23,500/-
അവസാന തീയതി (Last Date for Receipt of Applications)31.12.2025 ബുധനാഴ്ച അർദ്ധരാത്രി വരെ
നിയമന രീതി (Method of Appointment)നേരിട്ടുള്ള നിയമനം (Direct Recruitment)
യോഗ്യത
  1. ​കൊമേഴ്‌സ്/കെമിസ്ട്രി/ബിസിനസ് അഡ്മിനിസ്‌ട്രേഷൻ എന്നിവയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം, അല്ലെങ്കിൽ അഗ്രികൾച്ചറിൽ ഗ്രാജ്വേറ്റ് ബിരുദം.
  2. ഫെർട്ടിലൈസർ, കാർഷിക ഇൻപുട്ട് മാർക്കറ്റിംഗ് മേഖലകളിൽ സൂപ്പർവൈസറി തലത്തിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.
  3. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തിരിക്കണം. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടും.
പ്രായപരിധി
  • പൊതുവായ പ്രായപരിധി: 18 വയസ്സിനും 40 വയസ്സിനും ഇടയിൽ.
  • ജനനത്തീയതി (Eligible Born Dates): 02/01/1985 നും 01/01/2007 നും ഇടയിൽ ജനിച്ചവർക്ക് (രണ്ട് തീയതികളും ഉൾപ്പെടെ) മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.
  • പ്രായപരിധിയിളവ് (Age Relaxation):
    • ​മറ്റു പിന്നോക്ക സമുദായങ്ങൾ (OBC), പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) സമുദായങ്ങൾ എന്നിവർക്ക് സാധാരണ ലഭിക്കുന്ന പ്രായപരിധിയിളവുകൾക്ക് അർഹതയുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട രീതി
  • ​ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (ONE TIME REGISTRATION) നടത്തിയിരിക്കണം.
  • ​രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ-ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ​അപേക്ഷിക്കുമ്പോൾ ഫോട്ടോ എടുത്ത തീയതിയും ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോയുടെ താഴെ വ്യക്തമായി പ്രിന്റ് ചെയ്തിരിക്കണം.
  • പുതിയ പ്രൊഫൈൽ ഉണ്ടാക്കുന്ന ഉദ്യോഗാർത്ഥികൾ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.

Leave a Reply

Your email address will not be published.