Production Assistant Job Vacancies
പ്രൊഡക്ഷൻ അസിസ്റ്റന്റ് ഒഴിവ് ആലപ്പുഴ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ കാഷ്വൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ 15 താത്കാലിക ഒഴിവുണ്ട്.
ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദം, റേഡിയോ പരിപാടികൾ തയാറാക്കുന്നതിലുള്ള പരിജ്ഞാനം, അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവയാണു യോഗ്യതകൾ. വാണി സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന. പ്രായപരിധി 01.01.2022ന് 18നും-41നും ഇടയിൽ. നിയമാനുസൃത വയസിളവ് അനുവദനീയം. പ്രതിദിന വേതനം 1,075 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ ഏഴിനു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.