Delhi Police Recruitment 2023

പോലീസ് കോൺസ്റ്റബിൾ ജോലി ആഗ്രഹിക്കുന്നവർക്ക് ഡൽഹി പോലീസിൽ  7547 ഒഴിവുകളിലേക്കായി പുതിയ വിജ്ഞാപനം വിളിച്ചു. മിനിമം പ്ലസ്ടു മുതൽ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് അപേക്ഷ നൽകാം കൂടുതൽ വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു

ഒഴിവ് :

  • നിലവിൽ 7547 ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

പ്രായപരിധി :

  • 01-07-2023 ൽ 18- 25 വയസ്സ് തികഞ്ഞവർ ആയിരിക്കണം.

സാലറി :

  • 21,700/- രൂപ മുതൽ 69,100/- രൂപ വരെ.

വിദ്യാഭ്യാസ യോഗ്യത:

  • പ്ലസ് ടു പാസായിരിക്കണം. ഡൽഹി പോലീസിൽ നിന്നും വിരമിച്ച പോലീസ് ഓഫീസർമാരുടെയോ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ആയി സേവനം അനുഷ്ഠിച്ചിട്ടുള്ളവരുടെയോ മകൻ /മകൾ ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനായി പതിനൊന്നാം ക്ലാസ് യോഗ്യത മതിയാകും.

അപേക്ഷ ഫീസ്:

  • 100/- രൂപ. SC, ST വിഭാഗത്തിൽപ്പെട്ടവർ , സ്ത്രീകൾ, വിമുക്തഭടന്മാർ എന്നിവർ ഫീസ് അടക്കേണ്ടതില്ല.

അപേക്ഷ സമർപ്പിക്കേണ്ട രീതി:

  • മേൽപ്പറഞ്ഞ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ ലിങ്കിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 30 സെപ്റ്റംബർ 2023.

Apply Now : Click Here

Apply Now latest vacancy

Leave a Reply

Your email address will not be published.