New Job Vacancy Apply Now

വാക് ഇന്‍ ഇന്റര്‍വ്യൂ

  • കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലേക്ക് സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) തസ്തികയിലേയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്.സി അല്ലെങ്കില്‍ എം.എ (സൈക്കോളജി) യോഗ്യതയുള്ള വനിത ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജുലൈ 26 ന് രാവിലെ 10.30 മുതല്‍ പൈനാവിലെ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തില്‍ വച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 25 വയസ്സ് പൂര്‍ത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിമാസ വേതനം 12000 രൂപയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്‍പന, കുഞ്ചാലുംമൂട്, കരമന,പി.ഒ, തിരുവനന്തപുരം, ഫോണ്‍ : 0471 -2348666, ഇമെയില്‍: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org

 അംഗനവാടി ജോലി ഒഴിവ്

  • എറണാകുളം : നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിൻറെ പരിധിയിലുള്ള കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും, അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചുഅപേക്ഷകരുടെ പ്രായം 01.01.2023 ൽ 18 വയസ്സ് പൂർത്തിയാകേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷ ഓഗസ്ററ് 5 വരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കുന്നതാണ്.അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷൻ 2-ാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ നമ്പർ : 0484 2448803

അക്കൗണ്ടന്റ് നിയമനം

  • കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തലശ്ശേരി ബ്ലോക്കിൽ തുടങ്ങുന്ന മൈക്രോ എന്റർപ്രൈസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തലശ്ശേരി ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവരും എം കോം, ടാലി യോഗ്യതയുള്ളവരുമായിരിക്കണം.  പ്രായപരിധി 22-45. കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകളുമായിരിക്കണം അപേക്ഷകർ. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 26ന് വൈകിട്ട് അഞ്ച് മണിക്കകം പിണറായി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2702080.

അധ്യാപക ഒഴിവ്

  • തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അധ്യയന വർഷത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ളവർ 24ന് രാവിലെ 10ന് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2728340.

അംഗനവാടി ജോലി ഒഴിവ്

  • മലപ്പുറം: എടവണ്ണ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ സെലക്‍ഷൻ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനായി ജൂലൈ 27, 29 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ എടവണ്ണ പഞ്ചായത്ത് ഹാളിൽ അഭിമുഖം നടത്തും. അർഹരായ അപേക്ഷകർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്ജൂലൈ 24ന് ശേഷം അറിയിപ്പ് കിട്ടാത്തവർ അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടണം.ഫോൺ: 04832852939, 9188959781.

അംഗനവാടി ജോലി ഒഴിവ്

  • അഭിമുഖം 25ന് ആലപ്പുഴ: കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രോജക്ടിലെ തണ്ണീര്‍മുക്കം പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് ജൂലൈ 18-ന് നടത്താനിരുന്ന അഭിമുഖം ജൂലൈ 25-ന് രാവിലെ 10 മുതല്‍ നടത്തും.

Leave a Reply

Your email address will not be published.