Medisep Recruitment 2024
താത്കാലിക നിയമനം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിസെപ് പദ്ധതിക്ക് കീഴിൽ സി-ആം ടെക്നീഷ്യ൯ (C-Arm Technician) തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത സയൻസ് വിഷയത്തിൽ പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ കോഴ്‌സ്, കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നിന്ന് റേഡിയോളജിക്കൽ ടെക്‌നോളജിയിൽ ഡിപ്ലോമ (രണ്ട് വർഷത്തെ കോഴ്‌സ്) അല്ലെങ്കിൽ തത്തുല്യം. കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯. പ്രായപരിധി 01.01.2024 ന് 18-36.
താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജനുവരി 25, ന് സി.സി.എം. ഹാളിൽ രാവിലെ 11:30 ന് എഴുത്തു പരീക്ഷയിലും തുടർന്ന് നടക്കുന്ന ഇൻ്റർവ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.30 മുതൽ 11.30 വരെ മാത്രമായിരിക്കും.