MCC Recruitment-2026 Apply Now

തലശ്ശേരി മലബാർ കാൻസർ സെന്ററിലെ (MCC) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസ് ആൻഡ് റിസർച്ച് എന്നിവടങ്ങളിലായി ആകെ 19 ഒഴിവുകളിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

തസ്തികകളും യോഗ്യതകളും
സ്റ്റാഫ് നഴ്സ് (Staff Nurse)

  • ​ഒഴിവുകൾ: 8
  • ​യോഗ്യത: ജി.എൻ.എം (GNM) അല്ലെങ്കിൽ ബി.എസ്സി നഴ്സിങ്. കുറഞ്ഞത് 200 ബെഡുകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ 2-3 വർഷത്തെ ജോലിപരിചയം.(അല്ലെങ്കിൽ) ജി.എൻ.എം / ബി.എസ്സി നഴ്സിങ് കഴിഞ്ഞ് ഓങ്കോളജിയിൽ ഒരു വർഷത്തെ സ്പെഷ്യൽ ട്രെയിനിങ് അല്ലെങ്കിൽ ഓങ്കോളജി നഴ്സിങ്ങിൽ പോസ്റ്റ് ബേസിക് ഡിപ്ലോമയും, 200 ബെഡുകളുള്ള ഹോസ്പിറ്റലിലെ കാൻസർ സെന്ററിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും. കേരള നഴ്സിങ് കൗൺസിൽ (KNMC) രജിസ്ട്രേഷൻ നിർബന്ധം..
  • ​പ്രായപരിധി: 40 വയസ്സ്
  • ​ശമ്പളം: ₹32,550

​അസിസ്റ്റന്റ് ഫാർമസിസ്റ്റ് (Assistant Pharmacist)

  • ​ഒഴിവുകൾ: 3
  • ​യോഗ്യത: ഡി.ഫാം (D.Pharm) അല്ലെങ്കിൽ ബി.ഫാം (B.Pharm), ജോലിപരിചയം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
  • ​പ്രായപരിധി: 40 വയസ്സ്
  • ​ശമ്പളം: ₹22,110

    റസിഡന്റ് ഫാർമസിസ്റ്റ് (Resident Pharmacist)
  • ​ഒഴിവുകൾ: 3
  • ​യോഗ്യത: ഡി.ഫാം അല്ലെങ്കിൽ ബി.ഫാം.
  • ​പ്രായപരിധി: 30 വയസ്സ്
  • ​ശമ്പളം: ₹16,500 (ഡിപ്ലോമക്കാർക്ക്), ₹18,700 (ബിരുദക്കാർക്ക്)

റസിഡന്റ് സ്റ്റാഫ് നഴ്സ് (Resident Staff Nurse)

  • ​ഒഴിവുകൾ: 3
  • ​യോഗ്യത: ബി.എസ്സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം കഴിഞ്ഞ് ഓങ്കോളജി കൗൺസിലിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ. കേരള നഴ്സിങ് കൗൺസിൽ (KNMC) രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
  • ​പ്രായപരിധി: 30 വയസ്സ്
  • ​ശമ്പളം: ₹22,000

റസിഡന്റ് ടെക്നീഷ്യൻ ക്ലിനിക്കൽ ലാബ് (Resident Technician Clinical Lab)

  • ​ഒഴിവുകൾ: 1
  • ​യോഗ്യത: ബി.എസ്സി എം.എൽ.ടി (B.Sc MLT)
  • ​പ്രായപരിധി: 30 വയസ്സ്
  • ​ശമ്പളം: ₹18,700

അസിസ്റ്റന്റ് പ്രൊഫസർ (Assistant Professor – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസ്)

  • ​ഒഴിവുകൾ: 1.
  • ​യോഗ്യത: കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിങ്ങിൽ എം.എസ്സി (M.Sc), 3 വർഷത്തെ അധ്യാപന പരിചയം.
  • ​പ്രായപരിധി: 40 വയസ്സ്
  • ​ശമ്പളം: ₹55,000

അപേക്ഷാ രീതി
വെബ്‌സൈറ്റിലെ ‘Careers’ അല്ലെങ്കിൽ ‘Notification’ സെക്ഷൻ വഴി വിജ്ഞാപനം പൂർണ്ണമായി വായിച്ചു മനസ്സിലാക്കിയ ശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ വഴി

  • ​അവസാന തീയതി: ജൂലൈ 25.
  • ​ഔദ്യോഗിക വെബ്‌സൈറ്റ്: www.mcc.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel