Kerala job Drive 2022 Apply now
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മിനി ജോബ് ഡ്രൈവ്
ആലപ്പുഴ: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി മിനി ജോബ് ഡ്രൈവ് നടത്തുന്നു. സ്വകാര്യ മേഖലയിലെ പത്തോളം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ഡ്രൈവ് ഒക്ടോബര്‍ 30ന് ആലപ്പുഴ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. പ്ലസ് ടു മുതല്‍ ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉളളവര്‍ക്ക് ജോബ് ഡ്രൈവില്‍ പങ്കെടുക്കാം. പരമാവധി പ്രായം 35 വയസ്സ്. യോഗ്യരായവര്‍ രാവിലെ 9.30 ന് എത്തണം. ഫോണ്‍ : 8304057735
മിനി ജോബ് ഫെയർ
തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും നെയ്യാർഡാം കിക്മ എം.ബി.എ. കോളേജും സംയുക്തമായി ഒക്‌ടോബർ 29നു രാവിലെ 9.30 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ വിവിധ കമ്പനികളിലായി 500 ലധികം ഒഴിവുകളുണ്ട്.കൊമേഴ്‌സ്, മാനേജ്‌മെന്റ്, ഓട്ടോമൊബൈൽ, നഴ്‌സിംഗ്, ഐ.ടി മേഖലകളിലാണ് കൂടുതൽ ഒഴിവുകൾ. പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യതയുളളവർക്ക് തൊഴിൽമേള പ്രയോജനപ്പെടുത്താം.മിനി ജോബ് ഫെയറിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് താഴെ ചേർക്കുന്നു. താത്പര്യമുള്ളവർ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. Register now
.മിനി ജോബ് ഫെയർ
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചിറ്റൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി ഒക്ടോബർ 29 ന് രാവിലെ 9.30ന് കൊഴിഞ്ഞാമ്പാറ ഭാരത് മാതാ ആർട്സ് ആൻഡ് സയൻസ് കോളെജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.
20 പ്രമുഖ സ്വകാര്യ കമ്പനികൾ പങ്കെടുക്കും. ടീച്ചിങ്, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ഫിനാൻസ് ആൻഡ് ബാങ്കിങ് അക്കൗണ്ടിങ്, ഓഫീസ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കാണ് അഭിമുഖം.
താത്പര്യമുള്ളവർ അന്നേദിവസം കോളെജിൽ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
ഫോൺ നമ്പർ 04912505435, 04912505204, 04923224297