Kerala Institute of tourism and travels studies Recruitment 2022 Apply Now

കേരള ഇൻസ്റ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് അക്കാദമിക് അസിസ്റ്റന്റ് ഒഴിവുകൾ

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ(കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് അക്കാദമിക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടിയതായി ഡയറക്ടർ അറിയിച്ചു. താൽക്കാലിക അടിസ്ഥാനത്തിൽ ആറുമാസത്തേക്കാണ് നിയമനം.

55 ശതമാനം മാർക്കോടെ റെഗുലർ എം കോം/ എം ബി എ (ഫുൾ ടൈം) പാസായിട്ടുള്ള 40 വയസ്സ് കഴിയാത്തവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ അധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 24,000-30,000 രൂപ(പി എച്ച് ഡി യോഗ്യത ഉള്ളവർക്ക്). അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ഒക്ടോബർ 31ന് മുമ്പായി അയക്കണം. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org.

Leave a Reply

Your email address will not be published.