Kerala Administrative Tribunal Computer Assistant Apply now
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വകുപ്പിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-II (കാറ്റഗറി നമ്പർ: 32/2026) തസ്തികയിലേക്ക് യോഗ്യരായ കാർത്തികളെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു
തസ്തികയുടെ വിവരങ്ങൾ
- വകുപ്പ്: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
- തസ്തികയുടെ പേര്: കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-II (Computer Assistant Grade-II)
- ശമ്പള സ്കെയിൽ: ₹ 27,900 – 63,700/-
- ഒഴിവുകൾ: 01 (ഒന്ന്)
- നിയമന രീതി: നേരിട്ടുള്ള നിയമനം (Direct Recruitment)
- കാറ്റഗറി നമ്പർ: 32/2026
- ഗസറ്റ് തീയതി: 30.05.2026
- അവസാന തീയതി: 01.07.2026 (ബുധനാഴ്ച രാത്രി 12 മണി വരെ)
Latest Job Posts
വിദ്യാഭ്യാസ യോഗ്യതകൾ
- പ്ലസ് ടു (Plus 2) അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസായിരിക്കണം.
- ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റും (KGTE) കമ്പ്യൂട്ടർ വേഡ് പ്രോസസിംഗും (അല്ലെങ്കിൽ തത്തുല്യം). (ശ്രദ്ധിക്കുക: ജനുവരി 2002-ന് മുൻപ് KGTE ടൈപ്പ്റൈറ്റിംഗ് പാസായവർ കമ്പ്യൂട്ടർ വേഡ് പ്രോസസിംഗിൽ പ്രത്യേക സർട്ടിഫിക്കറ്റ് ഹാജരാക്കണം).
- മലയാളം ടൈപ്പ്റൈറ്റിംഗ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (KGTE) അല്ലെങ്കിൽ തത്തുല്യം.
എങ്ങനെ അപേക്ഷ നൽകാം…??
അപേക്ഷ അയക്കാൻ താല്പര്യമുള്ളവർക്ക് സൗജന്യമായി കേരള പിഎസ്സിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം യാതൊരുവിധ അപേക്ഷാ ഫീസുകളും ഇല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 1 വരെ


