AMVI Recruitment-2026 Apply Now
കേരള സർക്കാർ മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (AMVI) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും കേരള പി.എസ്.സി നേരിട്ടുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു
പ്രധാന വിവരങ്ങൾ
- വകുപ്പ്: മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് (Motor Vehicles Department).
- തസ്തിക: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
- കാറ്റഗറി നമ്പർ: 26/2026.
- നിയമന രീതി: നേരിട്ടുള്ള നിയമനം (Direct Recruitment).
- ശമ്പള സ്കെയിൽ: ₹45,600 – 95,600.
- ഒഴിവുകൾ: പ്രതീക്ഷിക്കുന്നത് (Anticipated).
- ഗസറ്റ് തീയതി: 30.05.2026.
- അവസാന തീയതി: 01.07.2026 (ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ)
Latest Job Posts
വിദ്യാഭ്യാസ യോഗ്യത
- SSLC അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയം.
- സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ അല്ലെങ്കിൽ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നുള്ള ഓട്ടോമൊബൈൽ എൻജിനീയറിങ് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ (3 വർഷത്തെ കോഴ്സ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- മോട്ടോർ സൈക്കിൾ, ഹെവി ഗുഡ്സ് വാഹനം (HGV), ഹെവി പാസഞ്ചർ മോട്ടോർ വാഹനം (HPMV) എന്നിവ ഓടിക്കുന്നതിനുള്ള സാധുതയുള്ള ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. (തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ലൈസൻസ് ഉണ്ടായിരിക്കണം).
പ്രായപരിധി - 21 – 40 വയസ്സ്. ഉദ്യോഗാർത്ഥികൾ 02.01.1986-നും 01.01.2005-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). (SC/ST, OBC ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും).
കായികക്ഷമത
- പുരുഷന്മാർക്കുള്ള ഉയരം: കുറഞ്ഞത് 165 സെ.മീറ്ററ ഉണ്ടായിരിക്കണം. (SC/ST വിഭാഗത്തിന് 160 സെ.മീറ്റർ മതിയാകും).
- സ്ത്രീകൾക്കുള്ള ഉയരം: കുറഞ്ഞത് 152 സെ.മീറ്റർ ഉണ്ടായിരിക്കണം. (SC/ST വിഭാഗത്തിന് 150 സെ.മീറ്റർ മതിയാകും).
- പുരുഷന്മാർക്കുള്ള നെഞ്ചളവ്: സാധാരണ നിലയിൽ കുറഞ്ഞത് 81 സെ.മീറ്ററും, ശ്വാസമെടുക്കുമ്പോൾ 5 സെ.മീറ്റർ വികാസവും ഉണ്ടായിരിക്കണം. (സ്ത്രീകൾക്ക് ഇത് ബാധകമല്ല).
എങ്ങനെ അപേക്ഷ നൽകാം…??
അപേക്ഷ അയക്കാൻ താല്പര്യമുള്ളവർക്ക് സൗജന്യമായി കേരള പിഎസ്സിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം യാതൊരുവിധ അപേക്ഷാ ഫീസുകളും ഇല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 1 വരെ


