June Govt Job Vacancy

കേരളത്തിലെ വിവിധ ജില്ലകളിലായുള്ള സർക്കാർ സ്ഥാപനങ്ങൾ ഇപ്പോൾ വന്നിട്ടുള്ള പുതിയ താൽക്കാലിക ഒഴിവുകൾ

 ഓരോ ഒഴിവുകളും ചുവടെ നൽകിയിരിക്കുന്നു

  • ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ഓഫീസിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ പി.എം.എം.വി.വൈ വര്‍ക്ക്‌സ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായം 18 നും 40 നും മദ്ധ്യേ. ഡാറ്റ മാനേജ്‌മെന്റ്, ഡോക്യുമെന്റേഷന്‍, വെബ് ബെയ്‌സ്ഡ് റിപ്പോര്‍ട്ടിംഗ് തുടങ്ങിയവയില്‍ 3 വര്‍ഷത്തെ ജോലി പരിചയം. ഉദ്യോഗര്‍ത്ഥികള്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28 ന് രാവിലെ 10 ന് അയ്യന്തോള്‍ സിവില്‍ സ്‌റ്റേഷനിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0487 2361500.
  • അക്കൗണ്ട്‌സ് അസിസ്റ്റന്റ് ഒഴിവ് കേരള ലളിതകലാ അക്കാദമിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത- സിഎ ഇന്റര്‍/ ഐ സി ഡബ്ല്യൂ എ ഐ ഇന്റര്‍, സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ അക്കൗണ്ടസ് വിഭാഗത്തില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. തൃശൂര്‍ ജില്ലക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ secretary@lalithkala.org ഇ-മെയിലിലേക്ക് ജൂണ്‍ 30ന് അയക്കണം. ഫോണ്‍: 0487 2333773.
  • ട്രിഡ മുഖേന താല്‍ക്കാലിക നിയമനം ട്രിഡ വഴി നടപ്പിലാക്കുന്ന നഗര സൗന്ദര്യ വല്‍ക്കരണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ചുവടെ വിവരിക്കുന്ന തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടക്കുന്നു.  തസ്തിക ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സ്‌പെഷ്യലിസ്റ്റ്, ക്ലര്‍ക്ക്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്/ മെസഞ്ചര്‍ എന്നിങ്ങനെയാണ് തസ്തികകള്‍.  യോഗ്യത, വേതന നിരക്ക്, അപേക്ഷ ഫോറം എന്നിവയ്ക്കായി www.trida.kerala.gov.in സന്ദര്‍ശിക്കുക. അല്ലെങ്കില്‍ പ്രവൃത്തി ദിനങ്ങളില്‍ തിരുവനന്തപുരം വഴുതക്കാടുള്ള ട്രിഡ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടുക.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471- 2722748, 2722238, 2723177. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 6.
  • കേരള റോഡ് സുരക്ഷ അതോറിറ്റിയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ് കേരള റോഡ് സുരക്ഷ അതോറിറ്റിയില്‍ ക്ലര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തത്തുല്യ തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. കേരള സര്‍വ്വീസ് റൂള്‍ പാര്‍ട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ, നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തിരം കേരള റോഡ് സുരക്ഷ കമ്മീഷണര്‍, ട്രാന്‍സ് ടവേഴ്‌സ്, തിരുവനന്തപുരം- 14 എന്ന വിലാസത്തില്‍ ജൂണ്‍ 30നകം അപേക്ഷ നല്‍കണം. സംശയങ്ങള്‍ക്ക്: 0471 2336369
  • ആര്‍സിസിയില്‍ ഒഴിവ് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്കായി നിയമനത്തിന് ജൂണ്‍ 24ന് രാവിലെ 10ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.rcctvm.gov.in. 
  • ലൈബ്രേറിയന്‍ നിയമനം ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ള വനിതകള്‍ക്കാണ് അവസരം. യോഗ്യത ലൈബ്രറി സയന്‍സില്‍ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.  22,000 രൂപയാണ് മാസ ശമ്പളം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ ജൂണ്‍ 28നകം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി- 680307. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0480 2706100

Leave a Reply

Your email address will not be published.