Plus One 2nd Allotment Check Now
പ്ലസ് വണ്‍ പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് ജൂണ്‍ 11ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ജൂണ്‍ 11ന് രാത്രിയോടെ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് 12,13 തീയതികളില്‍ സ്‌കൂളുകളില്‍ പ്രവേശനം നേടാം.
ഒന്നാം ഘട്ട അലോട്ട്‌മെന്റില്‍ ഇതുവരെ പ്രവേശനം നേടിയത് 2,19,596 പേരാണ്. 25,156 പേര്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല. പ്രവേശനം നേടാത്ത സീറ്റുകള്‍ രണ്ടാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ്വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ ലിങ്കിലൂടെ അപേക്ഷകർക്ക് റിസൾട്ട് പരിശോധിക്കാവുന്നതാണ്
തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ഉള്‍പ്പെടെ 1189 പേര്‍ക്ക് പ്രവേശനം നിരസിച്ചു. 6155 പേര്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇതില്‍ 2519 പേര്‍ സ്ഥിരം പ്രവേശനവും 1895 പേര്‍ താല്‍ക്കാലിക പ്രവേശനവും നേടി. 1736 പേര്‍ പ്രവേശനം നേടിയില്ല