New Job Vacancy Sep-2023

കേരള സർക്കാർ സ്ഥാപനങ്ങളിൽ ആശാവർക്കർ ഉൾപ്പെടെയുള്ള നിരവധി ജോലി ഒഴിവ്

ആശാവർക്കർ ജോലി ഒഴിവ്

  • മാനന്തവാടി നഗരസഭ നാലാം ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആശവര്‍ക്കര്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച സെപ്റ്റംബര്‍ 14 ഉച്ചയ്ക്ക് 2.30ന് കുറുക്കന്‍മൂല പി.എച്ച്.സിയില്‍ നടക്കും. 25 നും 45നും മദ്ധ്യേ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള യുവതികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാക്കണം ഫോണ്‍: 04935294949

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ജോലി ഒഴിവുകൾ.

  • പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ ആന്റ് ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് തുമ്പമണ്‍ പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 നും മധ്യേ.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 20.ഫോണ്‍ : 04734 256765.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം

  • തൃശ്ശൂർ സർക്കാർ  വൃദ്ധസദനത്തിലേക്ക്  മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏട്ടാം ക്ലാസ് വിജയിച്ചിരിക്കണം. ക്ഷേമസ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. പ്രായപരിധി 50 വയസ്. സെപ്റ്റംബർ 20 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് എല്ലാ രേഖകളുടെയും അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ 0487 2693734.

മേട്രൺ ഒഴിവ്

  • കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  മുൻകാലങ്ങളിലുള്ള പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. സെപ്റ്റംബർ 22ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിലോ ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ പ്രവർത്തന സമയത്തോ ബന്ധപ്പെടാവുന്നതാണ്. ഫോൺ : 04842369059

സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

  • പനമരം ബ്ലോക്ക് പഞ്ചായത്തില്‍ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ആര്‍.സി.ഐ രജിസ്‌ട്രേഷനോട് കൂടിയ ബി.എസ് .എല്‍ .പി യോഗ്യയതയുള്ളവര്‍ സെപ്തംബര്‍ 23 നകം പനമരം ഐസിഡിഎസില്‍ അപേക്ഷ നല്‍കണം. പനമരം പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04935 220282, 9446253635.

Apply latest Jobs : Click here

Leave a Reply

Your email address will not be published.