IOCL Recruitment-2026 Apply Now

ഇന്ത്യൻ ഓയിലിന്റെ വെസ്റ്റേൺ റീജിയണിലായി (ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, ഗോവ, ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു) ആകെ 405 അപ്രന്റീസ് ഒഴിവുകളാണുള്ളത്. ഒരു വർഷത്തെ പരിശീലനമായിരിക്കും ലഭിക്കുക.

​വിവിധ തസ്തികകളും യോഗ്യതകളും
തസ്തികയോഗ്യത
ടെക്നീഷ്യൻ അപ്രന്റീസ്മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് എന്നിവയിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ.
ട്രേഡ് അപ്രന്റീസ്ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷീനിസ്റ്റ് ട്രേഡുകളിൽ ITI.
ഗ്രാജുവേറ്റ് അപ്രന്റീസ്BA/ BSc/ BCom/ BBA ബിരുദം.
ട്രേഡ് അപ്രന്റീസ് – ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ)പ്ലസ് ടു (ബിരുദത്തിന് താഴെ).
ട്രേഡ് അപ്രന്റീസ് – ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽഡ്)പ്ലസ് ടു, കൂടാതെ ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.
മറ്റ് നിബന്ധനകൾ
  • ​പ്രായപരിധി: 18 – 24 വയസ്സ്.
  • ​സ്റ്റൈപെൻഡ്: അപ്രന്റീസ് നിയമപ്രകാരം ലഭിക്കും.
  • ​അവസാന തീയതി: അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 26 ആണ്.

അപേക്ഷിക്കേണ്ട രീതി:

  • ​ആദ്യം നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുയോജ്യമായ പോർട്ടലിൽ (NAPS അല്ലെങ്കിൽ NATS) രജിസ്റ്റർ ചെയ്ത് ഒരു രജിസ്ട്രേഷൻ നമ്പർ കൈപ്പറ്റുക.
  • ​തുടർന്ന് ആ പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ‘Indian Oil Corporation Limited (Marketing Division) – Western Region’ എന്ന അവസരം (Opportunity) തിരഞ്ഞ് അപേക്ഷ സമർപ്പിക്കാം.
  • ​കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക അറിയിപ്പിനുമായി www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel