IOB Recruitment-2026 Apply Now
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ (IOB) 250 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ താഴെ നൽകുന്നു:
Latest Job Posts
പ്രധാന വിവരങ്ങൾ
- തസ്തിക: ലോക്കൽ ബാങ്ക് ഓഫീസർ
- ആകെ ഒഴിവുകൾ: 250 (തമിഴ്‌നാട്: 100, കർണാടക: 50, മഹാരാഷ്ട്ര: 50, ഗുജറാത്ത്: 50)
- ശമ്പളം: ₹48,480 – ₹85,920
- പ്രായപരിധി: 20 – 30 വയസ്സ്. (പട്ടികവിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവ് ലഭിക്കും).
- തിരഞ്ഞെടുപ്പ് രീതി: ഓൺലൈൻ ഒബ്‌ജക്റ്റീവ് പരീക്ഷ, ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ.
വിദ്യാഭ്യാസ യോഗ്യത
- ഏതെങ്കിലും വിഷയത്തിൽ ബിരുദം.
- അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. (10/12 ക്ലാസ്സുകളിൽ പ്രാദേശിക ഭാഷ പഠിച്ചതായി കാണിക്കുന്ന സർട്ടിഫിക്കറ്റ്/മാർക്ക് ഷീറ്റ് ഹാജരാക്കുന്നവർക്ക് ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല).
അപേക്ഷിക്കുന്ന രീതി
- അപേക്ഷ അയക്കേണ്ട വിധം: ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
- അവസാന തീയതി: ഓഗസ്റ്റ് 24
- അപേക്ഷാ ഫീസ്: ₹850 (പട്ടികവിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ₹175). ഫീസ് ഓൺലൈനായി അടയ്ക്കേണ്ടതാണ്.
- വെബ്‌സൈറ്റ്: www.iob.bank.in


