Indian Air Force Recruitment 2023 Apply now
അഗ്നിപഥ് സ്കീമിന്റെ ഭാഗമായി എയർ ഫോഴ്സിലേക്കുള്ള അഗ്നിവീർ വായു തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവസരം. നാലു വർഷത്തേക്കായിരിക്കും നിയമനം.
പ്രായം: 17 1/2 – 21 വയസ്സ്. അപേക്ഷകർ 2002 ഡിസംബർ 26-നും 2006 ജൂൺ 26-നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. യോഗ്യത: 50 ശതമാനം മാർ ക്കോടെയുള്ള പന്ത്രണ്ടാം ക്ലാസ് വിജയമാണ് അടിസ്ഥാനയോഗ്യത. ഇംഗ്ലീഷ് വിഷയത്തിന് 50 ശതമാനം മാർക്കുണ്ടായിരിക്കണം. സയൻസ് വിഷയങ്ങൾ പഠിച്ചവർ ക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. 50 ശതമാനം മാർക്കിൽ കുറയാത്ത മൂന്നുവർഷ എൻജി നീയറിങ് ഡിപ്ലോമ നേടിയവർക്കും വൊക്കേഷണൽ കോഴ്സ്പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഇവർ പത്താംക്ലാസിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്. അപേക്ഷകർക്ക് മികച്ച ശാരീരികക്ഷമതയുണ്ടായിരിക്കണം.
തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, ശാരീരികക്ഷമ താപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാ യിരിക്കും നിയമനം. എഴുത്തുപരീക്ഷ, നെഗറ്റീവ് മാർക്കിങ് ഉണ്ടായിരിക്കും.
1.6 കി.മീ. ഓട്ടം, പുഷ് അപ്, സിറ്റ്-അപ്, സ്വാട്ട് എന്നിവയുൾ പ്പെടുന്നതായിരിക്കും ശാരീരിക ക്ഷമതാപരീക്ഷ. വനിതകൾക്ക് പുഷ് അപ് ഉണ്ടായിരിക്കില്ല.
ശമ്പളം: അഗ്നിവീറായി തിരഞെഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം 30,000 രൂപയും അടുത്ത മൂന്നുവർഷങ്ങളിൽ 33,000 രൂപ,36,500 രൂപ, 40,000 രൂപ എന്നിങ്ങ നെയുമായിരിക്കും പ്രതിമാസവേ തനം. ഇതിൽനിന്ന് നിശ്ചിതതുക അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് വകയിരുത്തും. നാലുവർഷസേവ നത്തിനുശേഷം സേനയിൽനിന്ന് പിരിയുന്നവർക്ക് ഏകദേശം 10.04 ലക്ഷംരൂപ സേവാനിധിപാക്കേജായി നൽകും.
രജിസ്ട്രേഷൻ agnipathvayu. cdac.in എന്ന വെബ്സൈറ്റിലൂ ടെ നവംബർ ഏഴിന് വൈകീട്ട്അഞ്ചുമണിമുതൽ രജിസ്റ്റർ ചെ യ്യാം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ്, വിരലടയാളം, രക്ഷി താവിന്റെ ഒപ്പ് (18 വയസ്സ് തികയാ ത്തവർക്ക്) എന്നിവ അപേക്ഷയോ ടൊപ്പം അപ്ലോഡ് ചെയ്യണം. 250 രൂപയാണ് ഫീസ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 മാർച്ച് 17 മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന ഈ പോസ്റ്റിലേക്ക് മാർച്ച് 31 വരെ അപേക്ഷ നൽകാൻ അവസരമുണ്ട് കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരി ച്ചിട്ടുള്ള വിജ്ഞാപനം കാണുക.