College of Engineering Trivandrum sweeper job vacancy

കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം സ്വീപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കോളേജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രത്ത് (CET)സ്വീപ്പർ, ഗ്രാസ്/ബുഷ്/വുഡ് കട്ടർ തസ്തികകളിലേക്ക് പാർട്ട് ടൈം താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കുവാനുള്ള അടിസ്ഥാന യോഗ്യത മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം പ്രവർത്തിപരിചയം അഭികാമ്യം. പ്രായം 18 വയസ്സ് മുതൽ 50 വയസ്സുവരെ .

സ്വീപ്പർ തസ്തികയിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ നൽകാം. മറ്റുള്ള തസ്തികയിൽ പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം ഉള്ളത്. അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് 2022 നവംബർ 10ന് മുമ്പ് ബന്ധപ്പെട്ട രേഖകൾ സഹിതം പ്രിൻസിപ്പൽ കോളേജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം എൻജിനീയറിങ് കോളേജ് പി ഓ. തിരുവനന്തപുരം 16 എന്ന വിലാസത്തിൽ അപേക്ഷ നൽകുക

Apply Now

Leave a Reply

Your email address will not be published.