IIM Kozhikode jib recruitment 2023

കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മൾട്ടി ടാസ്കിംഗ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താഴെ നൽകിയിരിക്കുന്ന യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.

ഒഴിവ് വിശദാംശങ്ങൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(IIM) മൾട്ടി ടാസ്കിംഗ് അറ്റൻഡന്റ്(01) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.കരാർ അടിസ്ഥാനത്തിലുള്ള നിയമനം ആയിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21900 രൂപ ശമ്പളമായി ലഭിക്കും കൂടാതെ 300 രൂപ ടെലഫോൺ അലവൻസായി അനുവദിക്കുന്നതാണ്.

പ്രായപരിധി

പരമാവധി 19- 35 വയസ്സ് വരെയുള്ളവർക്കാണ് അവസരം.

യോഗ്യത

കൊമേഴ്സ് വിഷയത്തിൽ പ്ലസ് ടു, ടാക്സേഷൻ/ ഫിനാൻസ്/ കോ-ഓപ്പറേഷനിൽ സ്പെഷലൈസേഷനോട് കൂടി ബി.കോം. ഇംഗ്ലീഷിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാനും, എംഎസ് ഓഫീസ്, റ്റാലി എന്നിവ ഉപയോഗിക്കാനും അറിയണം. ബികോം യോഗ്യത നേടിയ ശേഷം  ഒരു വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

വീഡിയോ കോൺഫ്രൻസ് വഴി നടത്തുന്ന ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട വിധം

യോഗ്യതയുള്ളവർ 2023 മാർച്ച് 23 നു മുൻപ് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്.

Apply Now

official Notification

Latest Jobs

Leave a Reply

Your email address will not be published.