Government Hospital Job Vacancy 2023 apply now

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന വയറോളജി ലാബിലേക്ക് സയന്റിസ്റ്റ് മെഡിക്കൽ & നോൺ മെഡിക്കൽ, റിസർച്ച് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു

മൾട്ടി ടാസ്കിംഗ് സ്റ്റാഫ്

  • പത്താം ക്ലാസ് വിജയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും എല്ലാ തസ്തികകളിലും നിയമനത്തിന് മുന്‍ഗണന ലഭിക്കും.
  • 18000 രൂപയാണ് ശമ്പളം. 45 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം.

ലാബ് ടെക്നീഷ്യൻ

  • യോഗ്യത: ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി/ എം.എസ്.സി എം.എല്‍.ടിയും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. മോളിക്യുലാര്‍ ലാബില്‍ പ്രവ‍ൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
  • രണ്ട് ഒഴിവാണ് ഉള്ളത്. 20000 രൂപ ശമ്പളവും ഹൗസ് റെന്റ് അലവൻസും ലഭിക്കും.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

  • യോഗ്യത: ബിരുദവും സര്‍ക്കാര്‍ അംഗീകൃത ഡാറ്റാ എന്‍ട്രി കോഴ്സ് സര്‍ട്ടിഫിക്കറ്റും.
  • 20,000 രൂപയാണ് ശമ്പളം. 45 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മാത്രമാണ് അവസരമുള്ളത്.

സയന്റിസ്റ്റ് മെഡിക്കൽ

  • യോഗ്യത: എം.ബി.ബി.എസ്/ ബി.ഡ‍ി.എസ്/ ബി.വി.എസ്.സി & എ.എച്ച് ബിരുദം അല്ലെങ്കിൽ എം.ബി.ബി.എസും മൈക്രോബയോളജിയിൽ എം.ഡിയും, ബി ഡി എസ്, ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
  • 56000 രൂപയും HRA യും ലഭിക്കും. 45 വയസ്സ് വരെയാണ് പ്രായപരിധി.

സയന്റിസ്റ്റ് നോൺ മെഡിക്കൽ

  • യോഗ്യത: ബി.ഇ/ ബി.ടെക് / തത്തുല്യ യോഗ്യതയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൈക്രോബയോളജി/ ബയോടെക്നോളജിയില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബയോ ടെക്നോളജി/ മൈക്രോബയോളജിയില്‍ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും.
  • 56000 രൂപയും HRA യും ലഭിക്കും. 45 വയസ്സ് വരെയാണ് പ്രായപരിധി.

റിസർച്ച് അസിസ്റ്റന്റ്

  • യോഗ്യത: മൈക്രോബയോളജി/ ബയോടെക്നോളജിയിലുള്ള ബി.എസ്.സി/ എം.എസ്.സി ബിരുദവും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും. മോളിക്യുലാര്‍ ലാബില്‍ പ്രവ‍ൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
  • 35,000 രൂപ വരെ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ സർട്ടിഫിക്കറ്റുകൾ എന്നിവ 2023 സെപ്റ്റംബർ 18 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപ് vrdlgmcm@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷയിൽ തസ്തിക വ്യക്തമാക്കേണ്ടതാണ്. കൂടാതെ മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്. അധിക യോഗ്യതയുള്ളവർക്കും ഈ മേഖലയിൽ പ്രവർത്തിപരിചിയം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ താഴെ നൽകുന്നു.

Apply Now : Click Here

)fficial Notification : Click Here

Apply latest job ; click here

Leave a Reply

Your email address will not be published.