Department of women and child development Recruitment Apply Now 2023
വനിതാ ശിശു വികസന വകുപ്പ് – പത്തനംതിട്ട വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ സഖി വൺ സ്റ്റോപ്പ് സെന്ററിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് (സ്ത്രീകൾക്കു മാത്രം) അഭിമുഖം നടത്തുന്നു.
നവംബർ മൂന്നിന് രാവിലെ 11: 30 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് അഭിമുഖം . ഒഴിവുകളുടെ എണ്ണം മൂന്ന്. പ്രായപരിധി 35 മുതൽ 55 വരെ. ഹോണറേറിയം 12000 രൂപ. പ്രവർത്തി സമയം 24 മണിക്കൂർ ( ഷിഫ്റ്റ് അടിസ്ഥാനത്തിൽ).
യോഗ്യത
- പത്താം ക്ലാസ് പാസ്/തത്തുല്യം.
- സെക്യൂരിറ്റി ജോലിയിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം, കായിക ക്ഷമത അഭിലഷണീയം.
- ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം.
ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയൽ രേഖ, ആധാർ കാർഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും കൊണ്ടുവരണം.
ഫോൺ നമ്പർ : 0468 232 9053