Civil Police Officer 563/2025 Apply Now

കേരള പോലീസിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ വിവിധ ജില്ലകളിൽ ഉള്ള പോലീസ് ബറ്റാലിയനുകളിലായി നിലവുകളിൽ ഉള്ള ഒഴിവുകൾ നികത്തുന്നതിനായി കേരള പി എസ് സി അപേക്ഷകൾ ക്ഷണിച്ചു

കാറ്റഗറി നമ്പർ563/2025
വകുപ്പ്കേരള പോലീസ്
പോസ്റ്റ്പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയൻ)
ശമ്പള സ്കെയിൽ31,100 – 66,800/-
നിയമന രീതിനേരിട്ടുള്ള നിയമനം (ബറ്റാലിയൻ അടിസ്ഥാനത്തിൽ)
അവസാന തീയതി14-01-2026, 12 മണി വരെ
അപേക്ഷാ ഫീസ്അപേക്ഷാ ഫീസ് നൽകേണ്ടതില്ല
ഒഴിവുകൾ (ബറ്റാലിയൻ തിരിച്ച്)

​തെരഞ്ഞെടുപ്പ് ബറ്റാലിയൻ അടിസ്ഥാനത്തിലാണ്. വിവിധ ബറ്റാലിയനുകളിൽ ആയി 2000 ത്തിനു ഒഴിവുകൾ ഉണ്ടാകും ഓരോ ബറ്റാലിയനുകളും അതിന്റെ കീഴിൽ വരുന്ന ജില്ലകളും താഴെ പട്ടികയിൽ നൽകുന്നു

ബറ്റാലിയൻബറ്റാലിയൻ ഉൾപ്പെടുന്ന ജില്ലകളും പോലീസ് ജില്ലകളും
എസ്.എ.പി (SAP)തിരുവനന്തപുരം റവന്യൂ ജില്ല (തിരുവനന്തപുരം സിറ്റി, റൂറൽ പോലീസ് ഡിസ്ട്രിക്ട്)
കെ.എ.പി III (KAP III)കൊല്ലം, ആലപ്പുഴ, പത്തനംതിട്ട റവന്യൂ ജില്ലകൾ (കൊല്ലം, ആലപ്പുഴ, പത്തനംതിട്ട പോലീസ് ഡിസ്ട്രിക്ടുകൾ)
കെ.എ.പി V (KAP V)കോട്ടയം, ഇടുക്കി റവന്യൂ ജില്ലകൾ (കോട്ടയം, ഇടുക്കി പോലീസ് ഡിസ്ട്രിക്ടുകൾ)
കെ.എ.പി I (KAP I)എറണാകുളം റവന്യൂ ജില്ല (കൊച്ചി സിറ്റി ആന്റ് എറണാകുളം റൂറൽ പോലീസ് ഡിസ്ട്രിക്ടുകൾ)
കെ.എ.പി II (KAP II)തൃശ്ശൂർ, പാലക്കാട് റവന്യൂ ജില്ലകൾ (തൃശ്ശൂർ, പാലക്കാട് പോലീസ് ഡിസ്ട്രിക്ടുകൾ)
എം.എസ്.പി (MSP)മലപ്പുറം, കോഴിക്കോട് റവന്യൂ ജില്ലകൾ (മലപ്പുറം പോലീസ് ഡിസ്ട്രിക്ട്, കോഴിക്കോട് സിറ്റി ആന്റ് റൂറൽ പോലീസ് ഡിസ്ട്രിക്ടുകൾ)
കെ.എ.പി IV (KAP IV)കണ്ണൂർ, വയനാട്, കാസറഗോഡ് റവന്യൂ ജില്ലകൾ (കണ്ണൂർ, വയനാട്, കാസറഗോഡ് പോലീസ് ഡിസ്ട്രിക്ടുകൾ)

പ്രധാന കുറിപ്പ്: ഒരു ഉദ്യോഗാർത്ഥിക്ക് ഈ വിജ്ഞാപനപ്രകാരം ഒരു ബറ്റാലിയനിലേക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. വനിതാ ഉദ്യോഗാർത്ഥികൾക്കും ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയില്ല.

പ്രായപരിധി, വിദ്യാഭ്യസ യോഗ്യത, ശാരീരിക യോഗ്യത

1. പ്രായപരിധി

  • സാധാരണ പ്രായപരിധി: 18-26 വയസ്സ്.
  • ജന്മത്തീയതി: 02.01.1999-നും 01.01.2007-നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
  • പ്രായപരിധിയിൽ ഇളവ്:
    • ഒ.ബി.സി. (OBC) വിഭാഗക്കാർക്ക്: 29 വയസ്സുവരെ.
    • എസ്.സി./എസ്.ടി. (SC/ST) വിഭാഗക്കാർക്ക്: 31 വയസ്സുവരെ.
    • വിമുക്ത ഭടന്മാർക്ക്: 41 വയസ്സുവരെ.രെ.

2. വിദ്യാഭ്യാസ യോഗ്യത

  • ​ഹയർ സെക്കന്ററി (പ്ലസ് ടു) പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
  • എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് ഇളവ്: മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ലഭ്യമല്ലെങ്കിൽ, ക്വാട്ട നികത്തുന്നതിനായി പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടവരെയും പരിഗണിക്കുന്നതാണ്.

3. ശാരീരിക യോഗ്യതകൾ

മാനദണ്ഡംപൊതു വിഭാഗംഎസ്.സി. / എസ്.ടി. വിഭാഗം
ഉയരം (Height)കുറഞ്ഞത് 168 സെ.മി.കുറഞ്ഞത് 160 സെ.മി.
നെഞ്ചളവ് (Chest)കുറഞ്ഞത് 81 സെ.മി.കുറഞ്ഞത് 76 സെ.മി.
നെഞ്ചളവിലെ വികാസംകുറഞ്ഞത് 5 സെ.മി. (രണ്ട് വിഭാഗക്കാർക്കും ബാധകം)
4.കായികക്ഷമതാ പരീക്ഷാ ഇനങ്ങൾ

​പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് നാഷണൽ ഫിസിക്കൽ എഫിഷ്യൻസി വൺ സ്റ്റാർ നിലവാരത്തിലുള്ള 8 ഇനങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടണം.

ഇനംയോഗ്യതാ നിലവാരം (സമയം / ദൂരം)
100 മീറ്റർ ഓട്ടം14 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കുക
ഹൈ ജംപ് (High Jump)132.20 സെ.മി. (4 അടി 6 ഇഞ്ച്)
ലോംഗ് ജംപ് (Long Jump)457.20 സെ.മി. (15 അടി)
പുട്ടിംഗ് ദി ഷോട്ട് (Shot Put) – (ഭാരം: 7264 ഗ്രാം)609.60 സെ.മി. (20 അടി)
ത്രോയിംഗ് ദി ക്രിക്കറ്റ് ബാൾ (Throwing the Cricket Ball)6096 സെ.മി. (200 അടി)
റോപ്പ് ക്ലൈമ്പിംഗ് (കയർ കയറ്റം) – (കൈകൾ മാത്രം ഉപയോഗിച്ച്)365.80 സെ.മി. (12 അടി)
പുൾ അപ്‌സ് (Pull Ups) അഥവാ ചിന്നിംഗ് (Chinning)8 തവണ
1500 മീറ്റർ ഓട്ടം5 മിനിറ്റ് 44 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കുക
അപേക്ഷാ സമർപ്പണ രീതി
  • രജിസ്ട്രേഷൻ: കേരള പബ്ലിക് സർവീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
  • അപേക്ഷിക്കൽ: രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ User-ID യും Password-ഉം ഉപയോഗിച്ച് ലോഗിൻ ചെയ്ത് പ്രൊഫൈലിലൂടെ അപേക്ഷിക്കുക. വിജ്ഞാപന ലിങ്കിലെ ‘Apply Now’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഫോട്ടോഗ്രാഫ്: പുതിയ പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
  • ആധാർ: ആധാർ ഉള്ളവർ അത് ID പ്രൂഫായി പ്രൊഫൈലിൽ ചേർക്കണം.
  • സ്ഥിരീകരണം (Confirmation): എഴുത്ത്/OMR/ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ, പരീക്ഷ എഴുതുമെന്ന സ്ഥിരീകരണം അപേക്ഷകർ അവരുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകണം. നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്തവരുടെ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്

Leave a Reply

Your email address will not be published.