Kerala Fire and Rescue Driver 552/2025 Apply Now

കേരള ഫയർഫോഴ്സിൽ ഡ്രൈവർ ജോലി ഒഴിവിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു

കാറ്റഗറി നമ്പർ552/2025
വകുപ്പ്ഫയർ ആന്റ് റെസ്ക്യൂ സർവീസസ്
ഉദ്യോഗപ്പേര്ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ)(ട്രെയിനി)
നിയമന രീതിനേരിട്ടുള്ള നിയമനം (Direct Recruitment)
ശമ്പളം (Scale of Pay)₹27,900 – ₹63,700/-
ഒഴിവുകളുടെ എണ്ണംപ്രതീക്ഷിത ഒഴിവുകൾ (Anticipated)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി2026 ജനുവരി 14, രാത്രി 12 മണി വരെ
📚 വിദ്യാഭ്യാസ യോഗ്യത (Qualifications)
  1. അടിസ്ഥാന യോഗ്യത: പ്ലസ് ടു (Plus Two) അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം.
  2. ഡ്രൈവിംഗ് ലൈസൻസ്: ഹെവി ഗുഡ്സ് വെഹിക്കിൾ (Heavy Goods Vehicle) അല്ലെങ്കിൽ ഹെവി പാസഞ്ചർ വെഹിക്കിൾ (Heavy Passenger Vehicles) ഓടിക്കുന്നതിന് എൻഡോഴ്സ്മെൻ്റ് ഉൾപ്പെടെയുള്ള, നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും ഉണ്ടായിരിക്കണം.
    • ശ്രദ്ധിക്കുക: അപേക്ഷ അയക്കേണ്ട അവസാന തീയതി, OMR പരീക്ഷ, പ്രായോഗിക പരീക്ഷ, കായികക്ഷമതാ പരീക്ഷ, ഇൻ്റർവ്യൂ എന്നിവ ഉൾപ്പെടെയുള്ള എല്ലാ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലും ഉദ്യോഗാർത്ഥിക്ക് നിലവിലുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
  3. മുൻഗണന (Preferential): കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമയുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
  4. മറ്റൊരു മുൻഗണന: ഹോം ഗാർഡായി മൂന്ന് വർഷക്കാലം സേവനം പൂർത്തിയാക്കുകയും, ആ കാലയളവിൽ ഫയർ ഫൈറ്റിംഗിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുകയും ചെയ്ത ഹോം ഗാർഡ് വളണ്ടിയർമാർക്ക് മറ്റ് വ്യവസ്ഥകൾ തുല്യമാണെങ്കിൽ മുൻഗണന നൽകുന്നതാണ്.
​📏 പ്രായപരിധി (Age Limit)
  • പൊതു വിഭാഗം: 18 വയസ്സിനും 26 വയസ്സിനും ഇടയിൽ.
  • ജനന തീയതി പരിധി: 02.01.1999-നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
  • വയസ്സിളവ്:
    • ​മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും (OBC) പട്ടികജാതിയിൽ നിന്നും മതപരിവർത്തനം ചെയ്യപ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും ജനറൽ റൂൾസിലെ റൂൾ 10 (സി) അനുസരിച്ചുള്ള നിയമാനുസൃത ഇളവുണ്ടായിരിക്കും.
    • ​വയസ്സിളവിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകൾ ഈ തസ്തികയ്ക്ക് ബാധകമല്ല.. ​
​💪 ശാരീരിക യോഗ്യതകൾ (Physical Qualifications)

​ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന കുറഞ്ഞ ശാരീരിക നിലവാരം പുലർത്തുന്നവരും ശാരീരിക ക്ഷമതയുള്ളവരും ആയിരിക്കണം:

മാനദണ്ഡംപൊതു വിഭാഗം (General)പട്ടികജാതി/പട്ടികവർഗ്ഗം (SC/ST)
ഉയരം (പാദരക്ഷകളില്ലാതെ)165 സെ.മീ (cms)160 സെ.മീ (cms)
ഭാരം50 കി.ഗ്രാം (kgs)48 കി.ഗ്രാം (kgs)
നെഞ്ചളവ് (സാധാരണ)81 സെ.മീ (cms)76 സെ.മീ (cms)
നെഞ്ച് വികാസം (Expansion)5 സെ.മീ (cms)5 സെ.മീ (cms)
​🏃 കായികക്ഷമതാ പരീക്ഷ (Physical Efficiency Test)

​ഉദ്യോഗാർത്ഥികൾ നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ‘വൺ സ്റ്റാർ സ്റ്റാൻഡേർഡ്’ ടെസ്റ്റിലെ 8 ഇനങ്ങളിൽ കുറഞ്ഞത് 5 എണ്ണത്തിലെങ്കിലും യോഗ്യത നേടിയിരിക്കണം

ഇനംകുറഞ്ഞ യോഗ്യതാ നിലവാരം (Minimum Standards of efficiency)
100 മീറ്റർ ഓട്ടം14 സെക്കൻഡ്
ഹൈ ജംപ് (High Jump)132.20 സെ.മീ (cms)
ലോംഗ് ജംപ് (Long Jump)457.20 സെ.മീ (cms)
പുട്ടിംഗ് ദ ഷോട്ട് (7264 ഗ്രാം)609.60 സെ.മീ (cms)
ത്രോയിംഗ് ദി ക്രിക്കറ്റ് ബാൾ (Throwing the cricket ball)6096 സെ.മീ (cms)
റോപ് ക്ലൈമ്പിംഗ് (കൈകൾ മാത്രം ഉപയോഗിച്ച്) (Rope Climbing – only with hands)365.80 സെ.മീ (cms)
പുൾ അപ് അഥവാ ചിന്നിംഗ് (Pull Up or Chinning)8 തവണ (times)
1500 മീറ്റർ ഓട്ടം (1500 metres race)5 മിനിറ്റ് 44 സെക്കൻഡ് (seconds)
​📝 അപേക്ഷ സമർപ്പിക്കേണ്ട രീതി
  1. വൺ ടൈം രജിസ്ട്രേഷൻ: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘വൺ ടൈം രജിസ്ട്രേഷൻ’ (ONE TIME REGISTRATION) പ്രകാരം രജിസ്റ്റർ ചെയ്യണം.
  2. അപേക്ഷ സമർപ്പിക്കൽ: രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത്, നോട്ടിഫിക്കേഷൻ ലിങ്കിലെ ‘Apply Now’ ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കണം.
  3. ഫോട്ടോ: പുതിയ പ്രൊഫൈൽ സൃഷ്ടിക്കുന്നവർ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം.
    • ​ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
    • ​നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്‌ലോഡ് ചെയ്ത തീയതി മുതൽ 10 വർഷത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.
  4. ഫീസ്: അപേക്ഷാ ഫീസ് ആവശ്യമില്ല.

Leave a Reply

Your email address will not be published.