C-Dit Walk In Interview 2023
സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഇ- ഗവേണൻസ് വിഭാഗം നടത്തുന്ന പ്രോജക്ടിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.
നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ പ്രതിമാസം 23,000 രൂപ പ്രതിഫലം. ബി.ടെക്/ബി.ഇ (സി.എസ്/ഐ.ടി)/എം.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സി.സി.എൻ.എ, ആർ.എച്ച്.സി.ഇ, എം.എസ്.സി.ഇ സർട്ടിഫിക്കേഷനുകൾ അഭിലഷണിയം. നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷനിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം വേണം.
അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നതിന് മൂന്നു വർഷ എൻജിനിയറിങ് ഡിപ്ലോമ ഇൻ ഹാർഡ് വെയർ അല്ലെങ്കിൽ ഇലക്ട്രോണിക്സ് / ബി.സി.എ/ബി.എസ്.സി (സി.എസ്) യോഗ്യത ഉണ്ടായിരിക്കണം. എം.സി.എസ്.ഇ സർട്ടിഫിക്കേഷൻ അഭിലഷണീയം. സിസ്റ്റം അഡ്മിനിസ്‌ട്രേഷനിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം അനിവാര്യം. 15,500 രൂപയാണ് പ്രതിമാസ പ്രതിഫലം.
സ്റ്റാച്യൂവിലെ എസ് എം എസ് എം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തുള്ള ചിറ്റേഴം ലാവണ്യ ടവേഴ്‌സിലെ സി-ഡിറ്റ് സിറ്റി സെന്റർ ഓഫീസിൽ 17 ന് രാവിലെ 11 മണി മുതൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
പ്രായ പരിധി: 35 വയസ്. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതമെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9895788311, ഇ-മെയിൽ: hr@cdit.org, വെബ്സൈറ്റ്: https://careers.cdit.org/