BSF Recruitment 2023 Apply Now
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർ ക്ക് 1220 ഒഴിവും വനിതകൾക്ക് 64 ഒഴിവുമാണുള്ളത്.
ശമ്പളം: 21,700-69,100 രൂപ. ട്രേഡുകൾ: കോബ്ലർ, ടെയ്ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർ മാൻ, ബാർബർ, സ്വീപ്പർ, വെയ്റ്റർ എന്നീ ട്രേഡുകളിലാണ് അവസരം. ഓരോ ട്രേഡിലെയും ഒഴിവ്, സംവരണം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് അവസാനം നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിച്ചു നോക്കുക .
യോഗ്യത: പത്താംക്ലാസ്/ തത്തു ല്യമാണ് അടിസ്ഥാനയോഗ്യത, കോബ്ലർ, ടെയ്ലർ, വാഷർമാൻ,ബാർബർ, സ്വീപ്പർ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെ S ട്രേഡിൽ പ്രാവീണ്യം ഉണ്ടായിരി ക്കണം. ഇത് തെളിയിക്കുന്നതിന് ട്രേഡ് ടെസ്റ്റ് നടത്തും. കുക്ക്, വാട്ടർ കാരിയർ വെയ്റ്റർ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഫുഡ് പ്രൊ ഡക്ഷൻ/ കിച്ചണിൽ നാഷണൽ സ്ലിൽ ഡെവലപ്മെൻറ് കോർപ്പ റേഷൻ അംഗീകരിച്ച നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് ലെവൽ- കോഴ്സ് ചെയ്തവരായിരിക്കണം.
ശാരീരിക യോഗ്യത: പുരുഷൻ: ഉയരം 165 സെ.മി. (എസ്.ടി. വിഭാഗക്കാർക്ക് 160 സെ.മി), നെഞ്ചളവ് 75-80 സെ.മി. വനിത: ഉയരം 155 സെ.മി. (എസ്.ടി. വിഭാഗക്കാർക്ക് 148
പ്രായം: 18-25 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. എസ്.സി, എസ്.ടി. ഒ.ബി.സി. ഉൾപ്പെടെ അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഔദ്യോഗിക വിജ്ഞാപനം വായിക്കുന്നതിനും ഓൺലൈനായി അപേക്ഷ നൽകുന്നതിനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു