Assistant Jailor 451/2025 Apply Now
. കേരള സംസ്ഥാന ജയിൽ വകുപ്പിന് കീഴിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് I / സൂപ്രണ്ട്, സബ് ജയിൽ / സൂപ്പർവൈസർ തുടങ്ങിയ പോസ്റ്റുകളിലേക്ക് കേരള പിഎസ്സി നടത്തുന്ന നേരിട്ടുള്ള നിയമനം വെടി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. വ്യക്തമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക
| വിവരങ്ങൾ | വിശദാംശങ്ങൾ |
|---|---|
| വിജ്ഞാപന നമ്പർ | 451/2025 |
| വെബ്സൈറ്റ് | |
| തസ്തികയുടെ പേര് | അസിസ്റ്റന്റ് ജയിലർ ഗ്രേഡ് I / സൂപ്രണ്ട്, സബ് ജയിൽ / സൂപ്പർവൈസർ, |
| വകുപ്പ് | ജയിൽ |
| ശമ്പള സ്കെയിൽ | Rs.43400- 91200 |
| നിയമന രീതി | നേരിട്ടുള്ള നിയമനം (Direct Recruitment) |
| ഒഴിവുകളുടെ എണ്ണം | പ്രതീക്ഷിക്കുന്നത് (Anticipated) |
| അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ വഴി ‘വൺ ടൈം രജിസ്ട്രേഷൻ’ |
| അപേക്ഷിക്കാനുള്ള അവസാന തീയതി | 31/12/2025 രാത്രി 12 മണി വരെ |
🎓 യോഗ്യതയും പ്രായപരിധിയും
🧑🎓 വിദ്യാഭ്യാസ യോഗ്യത
- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബാച്ചിലർ ബിരുദം ഉണ്ടായിരിക്കണം.
- തത്തുല്യ യോഗ്യത അവകാശപ്പെടുന്ന ഉദ്യോഗാർത്ഥികൾ, വെരിഫിക്കേഷൻ സമയത്ത് തുല്യത തെളിയിക്കുന്ന ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഹാജരാക്കണം.
📏 ശാരീരിക യോഗ്യതകൾ
- ഉയരം (Height): 165 cm ഉണ്ടായിരിക്കണം.
- പട്ടികജാതി (SC), പട്ടികവർഗ്ഗം (ST) വിഭാഗക്കാർക്ക് 160 cm മതിയാകും..
- നെഞ്ചളവ് (Chest): പൂർണ്ണമായി ശ്വാസം പുറത്തുവിടുമ്പോൾ 81.3 cm ഉണ്ടായിരിക്കണം, കൂടാതെ 5 cm വികാസം ഉണ്ടായിരിക്കണം.
- സ്ത്രീകളും ഭിന്നശേഷിക്കാരും (Differentially Abled) ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല.
- കാഴ്ചശക്തിക്ക് കണ്ണടയില്ലാതെ താഴെ പറയുന്ന നിലവാരം ഉണ്ടായിരിക്കണം:
- ഡിസ്റ്റന്റ് വിഷൻ (Distant Vision): വലത് കണ്ണ് – 6/6 സ്നെല്ലൻ, ഇടത് കണ്ണ് – 6/6 സ്നെല്ലൻ.
- നിയർ വിഷൻ (Near Vision): വലത് കണ്ണ് – 0.5 സ്നെല്ലൻ, ഇടത് കണ്ണ് – 0.5 സ്നെല്ലൻ.ലൻ.
🏃♂️ കായികക്ഷമതാ പരീക്ഷ
താഴെ പറയുന്ന 8 ഇനങ്ങളിൽ ഏറ്റവും കുറഞ്ഞത് 5 ഇനങ്ങളിൽ ‘വൺ സ്റ്റാർ സ്റ്റാൻഡേർഡ്’ യോഗ്യത നേടണം.
| Sl. No. | ഇനം (Items) | വൺ സ്റ്റാർ സ്റ്റാൻഡേർഡ് (One Star Standards) |
|---|---|---|
| 1. | 100 മീറ്റർ ഓട്ടം (100 Meters Run) | 14 സെക്കൻഡ് |
| 2. | ഹൈ ജമ്പ് (High Jump) | 132.20 cm (4’6”) |
| 3. | ലോംഗ് ജമ്പ് (Long Jump) | 457.20 cm (15′) |
| 4. | പുട്ടിംഗ് ദി ഷോട്ട് (7264 gms) | 609.60 cm (20′) |
| 5. | ത്രോയിംഗ് ദി ക്രിക്കറ്റ് ബോൾ (Throwing the cricket ball) | 6096 cm (200′) |
| 6. | റോപ്പ് ക്ലൈംബിംഗ് (കൈകൾ മാത്രം ഉപയോഗിച്ച്) (Rope climbing – Only with hands) | 365.80 cm (12′) |
| 7. | പുൾ അപ്സ് അല്ലെങ്കിൽ ചിന്നിംഗ് (Pull ups or chinning) | 8 തവണ |
| 8. | 1500 മീറ്റർ ഓട്ടം (1500 meters run) | 5 മിനിറ്റ് & 44 സെക്കൻഡ് |
🗓️ പ്രായപരിധി
- 18-നും 36-നും ഇടയിൽ.
- 02.01.1989-നും 01.01.2007-നും ഇടയിൽ (ഈ രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് മാത്രം അപേക്ഷിക്കാൻ അർഹതയുണ്ട്.
- പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നോക്ക സമുദായക്കാർക്ക് സാധാരണ പ്രായപരിധി ഇളവുകൾ ലഭിക്കും.
💻 അപേക്ഷാ രീതി
- വൺ ടൈം രജിസ്ട്രേഷൻ: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘വൺ ടൈം രജിസ്ട്രേഷൻ’ നടത്തിയിട്ടുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
- അപേക്ഷ സമർപ്പിക്കൽ: രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ-ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം, നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റിന് നേരെ കാണുന്ന ‘Apply Now’ ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.
- ഫോട്ടോ: 31/12/2010 ന് ശേഷമെടുത്ത ഫോട്ടോയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തിയിരിക്കണം. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 10 വർഷത്തേക്ക് സാധുവായിരിക്കും.
- അപേക്ഷാ ഫീസ്: അപേക്ഷാ ഫീസ് ആവശ്യമില്ല.
- സ്ഥിരീകരണം (Confirmation): എഴുത്തുപരീക്ഷ/OMR ടെസ്റ്റ്/ഓൺലൈൻ ടെസ്റ്റ് നടത്തുകയാണെങ്കിൽ, ഉദ്യോഗാർത്ഥികൾ അവരുടെ വൺ ടൈം രജിസ്ട്രേഷൻ പ്രൊഫൈൽ വഴി പരീക്ഷ എഴുതുന്നതിനുള്ള സ്ഥിരീകരണം (Confirmation) സമർപ്പിക്കണം. സ്ഥിരീകരണം സമർപ്പിക്കുന്നവർക്ക് മാത്രമേ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ. നിശ്ചിത സമയപരിധിക്കുള്ളിൽ സ്ഥിരീകരണം നൽകാത്തവരുടെ അപേക്ഷകൾ പൂർണ്ണമായി നിരസിക്കപ്പെടും

