KAU Casual Conductor Apply Now
കേരള സർവകലാശാലയുടെ ട്രാൻസ്പോർട്ട് വിഭാഗത്തിൽ കാഷ്വൽ കണ്ടക്ടർമാരുടെ പാനൽ രൂപീകരിക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
Latest Job Posts
പ്രധാന വിവരങ്ങൾ
- തസ്തിക: കാഷ്വൽ കണ്ടക്ടർ (പാനൽ രൂപീകരണം / ദിവസവേതന നിയമനം)
- ശമ്പളം (ദിവസവേതനം): 710 രൂപ
- പ്രായപരിധി: 40 വയസ്സ്
- അവസാന തീയതി: ഓൺലൈൻ അപേക്ഷ ഒക്ടോബർ 28 വരെ
യോഗ്യത
- വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം.
- മറ്റ് യോഗ്യതകൾ: കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കണം.
- ശാരീരിക യോഗ്യതകൾ: ഉയരം കുറഞ്ഞത് 158 സെൻ്റീമീറ്റർ.
- നെഞ്ചളവ് കുറഞ്ഞത് 76 സെൻ്റീമീറ്റർ (ശാരീരിക വൈകല്യമുള്ളവർ അപേക്ഷിക്കേണ്ടതില്ല).
അപേക്ഷ രീതി
- താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട യോഗ്യതകൾ നേടി ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി കേരള സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.keralauniversity.ac.in.


