Civil Excise Officer 564/2025 Apply Now

കേരള സർക്കാർ എക്സൈസ് വകുപ്പിന് കീഴിൽ സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി ഒഴിവുകൾ ഇലേക്ക് യോഗ്യരായ പുരുഷന്മാരെ നിയമിക്കുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

വകുപ്പ്കേരള എക്സൈസ് ആൻഡ് പ്രോഹിബിഷൻ
പോസ്റ്റിന്റെ പേര്സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി)
ശമ്പള സ്കെയിൽ₹ 27,900 – 63,700/-
കാറ്റഗറി നമ്പർ564/2025
അവസാന തീയതി2026 ജനുവരി 14, ബുധനാഴ്ച, രാത്രി 12 മണി വരെ
യോഗ്യതാ മാനദണ്ഡങ്ങൾ

​1. വിദ്യാഭ്യാസ യോഗ്യത

  • പ്ലസ് ടു പരീക്ഷയോ അല്ലെങ്കിൽ അതുമായി തുല്യമായതോ ആയ യോഗ്യത പാസായിരിക്കണം.

​2. പ്രായപരിധി

  • 19-31 വയസ്സ് (02.01.1994 നും 01.01.2006 നും ഇടയിൽ ജനിച്ചവർക്ക് (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷിക്കാം).
  • ​മറ്റ് പിന്നാക്ക വിഭാഗക്കാർക്കും (OBC) പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും (SC/ST) പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്.

​3. ശാരീരിക യോഗ്യത

​ശാരീരിക അളവുകൾ: 

വിഭാഗംഉയരം (Minimum Height)നെഞ്ചളവ് (Minimum Chest)നെഞ്ചളവ് വികാസം (Expansion)
പൊതു വിഭാഗം165 cm-ൽ കുറയാൻ പാടില്ല81 cm5 cm
പട്ടികജാതി/പട്ടികവർഗ്ഗം160 cm76 cm5 cm
​💪 കായികക്ഷമതാ പരീക്ഷകൾ

​1. എൻഡ്യൂറൻസ് ടെസ്റ്റ്

  • 2.5 കിലോമീറ്റർ ഓട്ടം 13 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം.

​2. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്

  • ​ദേശീയ കായികക്ഷമതാ പരീക്ഷയുടെ (വൺ സ്റ്റാർ സ്റ്റാൻഡേർഡ് ടെസ്റ്റ്) താഴെ നൽകിയിട്ടുള്ള 8 ഇനങ്ങളിൽ ഏതെങ്കിലും 5 ഇനങ്ങളിൽ യോഗ്യത നേടണം.
ഇനം (Events)വൺ സ്റ്റാർ സ്റ്റാൻഡേർഡ് (One Star Standard)
100 മീറ്റർ ഓട്ടം14 സെക്കൻഡ്
ഹൈ ജമ്പ് (High Jump)132.20 cm
ലോങ്ങ് ജമ്പ് (Long Jump)457.20 cm
പുട്ടിങ് ദ ഷോട്ട് (Putting the Shot – 7264 gms)609.60 cm
ത്രോയിംഗ് ദ ക്രിക്കറ്റ് ബോൾ (Throwing the Cricket Ball)6096 cm
റോപ്പ് ക്ലൈംബിംഗ് (കൈകൾ മാത്രം)365.80 cm
പുൾ അപ്സ് അല്ലെങ്കിൽ ചിന്നിംഗ്8 തവണ
1500 മീറ്റർ ഓട്ടം5 മിനിറ്റ് 44 സെക്കൻഡ്
അപേക്ഷ സമർപ്പിക്കേണ്ട രീതി
  1. വൺ ടൈം രജിസ്ട്രേഷൻ (ONE TIME REGISTRATION): ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (KPSC) ഔദ്യോഗിക വെബ്സൈറ്റായ ‘www.keralapsc.gov.in’ വഴി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യണം.
  2. അപേക്ഷ സമർപ്പിക്കൽ: രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ User-ID-യും Password-ഉം ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത്, നോട്ടിഫിക്കേഷൻ ലിങ്കിൽ തന്നിരിക്കുന്ന പോസ്റ്റിന് നേരെയുള്ള ‘Apply Now’ ബട്ടൺ ക്ലിക്കുചെയ്ത് അപേക്ഷിക്കണം.
  3. ആധാർ: ആധാർ കാർഡ് ഉള്ളവർ അത് പ്രൊഫൈലിൽ ID പ്രൂഫായി ചേർക്കണം.
  4. ഫോട്ടോ: പുതിയ പ്രൊഫൈൽ ഉണ്ടാക്കുന്നവർ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഈ ഫോട്ടോ 10 വർഷത്തേക്ക് സാധുവായിരിക്കും.
  5. ഫീസ്: അപേക്ഷാ ഫീസ് ആവശ്യമില്ല.

Leave a Reply

Your email address will not be published.