Kerala State Housing Board Draftsman 461/2025 Apply Now

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ഓവർസിയർ ഡ്രാഫ്റ്റ് മാൻ ജോലി ഒഴിവിൽ യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു

പ്രധാന വിവരങ്ങൾ
  • സ്ഥാപനം: കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്
  • ഉദ്യോഗപ്പേര്: ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I / ഓവർസിയർ (സിവിൽ)
  • കാറ്റഗറി നമ്പർ : 461/2025
  • ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ
  • നിയമന രീതി: നേരിട്ടുള്ള നിയമനം (Direct Recruitment)
  • ശമ്പളം: ₹26,500 – ₹56,700/-
​പ്രായപരിധി
  • പൊതുവായ പ്രായപരിധി: 18-നും 36-നും ഇടയിൽ
  • ജനന തീയതി: 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (ഈ രണ്ടു തീയതികളും ഉൾപ്പെടെ)
  • ഇളവുകൾ: മറ്റു പിന്നോക്ക വിഭാഗക്കാർക്കും (OBC), പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗക്കാർക്കും നിയമാനുസൃതമായ വയസ്സ് ഇളവുകൾ ലഭിക്കുന്നതാണ്
വിദ്യാഭ്യാസ യോഗ്യതകൾ

​ഉദ്യോഗാർത്ഥി താഴെ പറയുന്ന യോഗ്യതകൾ നേടിയിരിക്കണം:

  1. എസ്.എസ്.എൽ.സി. (SSLC) അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസ്സായിരിക്കണം.
  2. ​കൂടാതെ, താഴെ പറയുന്ന യോഗ്യതകളിൽ ഏതെങ്കിലും ഒന്ന്:
    • ​ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) നടത്തുന്ന സിവിൽ എഞ്ചിനീയറിംഗ് മെമ്പർഷിപ്പ് പരീക്ഷയുടെ ‘A’ യും ‘B’ യും സെക്ഷനുകൾ ജയിച്ചിരിക്കണം.
    • ​അല്ലെങ്കിൽ, കേരള സർക്കാരിന്റെ ത്രിവത്സര സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യമായ ഡിപ്ലോമ
അപേക്ഷ സമർപ്പിക്കേണ്ട രീതി
  • രജിസ്ട്രേഷൻ: കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ (Kerala PSC) ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
  • അപേക്ഷ സമർപ്പണം: രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ User ID യും Password ഉം ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം, പ്രസ്തുത തസ്തികയോടൊപ്പമുള്ള ‘Apply Now’ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കുക.
  • ഫീസ്: അപേക്ഷാ ഫീസ് നൽകേണ്ടതില്ല
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31.12.2025 ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ.

Leave a Reply

Your email address will not be published.