BPCL Recruitment 2023 Apply Now
ഭാരത് പെട്രോളിയത്തിൽ ജോലി നേടാൻ അവസരം. കേന്ദ്ര സർക്കാരിന്റെ പൊതു മേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറി, എഞ്ചിനീയറിംഗ് ബിരുദധാരികളിൽ നിന്ന് (2019, 2020, 2021, 2022 & 2023 കാലയളവിൽ പാസായവർ)അപ്രന്റിസ്ഷിപ്പ് ട്രൈനിംഗിന് അപേക്ഷ ക്ഷണിച്ചു
എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ & കെമിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, സേഫ്റ്റി എഞ്ചിനീയറിംഗ് / സേഫ്റ്റി ആൻഡ് ഫയർ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്, മെറ്റലർജി തുടങ്ങിയ ഡിസിപ്ലിനുകളിലാണ് ഒഴിവുകൾ
- ഒഴിവ്: 125
- അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം
- പ്രായം: 18 – 27 വയസ്സ് (സംവരണ വിഭാഗത്തിന് ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അനുസരിച്ച് വയസിളവ് ലഭിക്കും)
- സ്റ്റൈപ്പൻഡ്: 25,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക