UAE Job Vacancy 2023
UAE പ്രമുഖ കമ്പനികളിലേക്ക് 100 വനിതാ സ്റ്റാഫുകളുടെ ഒഴിവുകളിലേക്ക് കേരള ഗവൺമെന്റിന്റെ ലേബർ ഡിപ്പാർട്ട്മെന്റ് കീഴിലുള്ള ODEPC മുഖേന നിയമനം നടത്തുന്നു
വിമാന ടിക്കറ്റും,വിസ,താമസ സൗകര്യങ്ങൾ,ഭക്ഷണം, എന്നിവയെല്ലാം കമ്പനി വഹിക്കും
സാലറി വിവരങ്ങൾ
700 DHM + 300DHM. ഭക്ഷണം താമസം ഉൾപ്പെടെ. അതിനുശേഷം ഉള്ള ഓവർടൈം വർക്കുകൾക്ക് UAE ഗവൺമെന്റ് റൂൾ പ്രകാരമുള്ള സാലറിയും ലഭിക്കും. 9 മണിക്കൂറാണ് വർക്ക് ടൈം അതിൽ ഒരു മണിക്കൂർ ലഞ്ച് ടൈം ആയി കണക്കാക്കുന്നു
വിദ്യാഭ്യാസ യോഗ്യത
മിനിമം പത്താം ക്ലാസ് വിജയിച്ച വനിതകൾക്കാണ് അവസരം. സമാന മേഖലയിൽ ഒരു വർഷത്തെ എക്സ്പീരിയൻസും ആവശ്യമാണ്( എക്സ്പീരിയൻസ് ആയ ഉദ്യോഗാർത്ഥികൾ ഇല്ലാത്ത സാഹചര്യത്തിൽ ബാക്കിയുള്ളവർക്കും അപേക്ഷ നൽകാം)
പ്രായപരിധി
22 വയസ്സ് മുതൽ 35 വയസ്സുവരെ പ്രായമുള്ള വനിതകൾക്ക് അപേക്ഷ നൽകാം
അപേക്ഷ നൽകുന്ന രീതി
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഏപ്രിൽ 10ന് മുമ്പായി ബന്ധപ്പെട്ട രേഖകൾ അടങ്ങിയ ബയോഡാറ്റ പിഡിഎഫ് രൂപത്തിൽ താഴെ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.. നിങ്ങളുടെ ബയോഡാറ്റ വെരിഫൈ ചെയ്തതിനുശേഷം നിങ്ങൾ സെലക്ട് ആകുകയാണെങ്കിൽ ഇമെയിൽ വഴി നിങ്ങൾക്ക് അറിയിപ്പ് ഉണ്ടാകും
Interested candidates may send updated Biodata to jobs@odepc.in on or before 10th April 2023.