Today Job Vacancy Apply Now

കേരള സർക്കാരിന്റെ വിവിധ ജില്ലകളിലായുള്ള ഓഫീസുകളിൽ ഇപ്പോൾ വന്നിട്ടുള്ള താത്കാലിക ജോലികൾ

സീനിയര്‍ അക്കൗണ്ടന്റ് നിയമനം

  • പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിര്‍വഹണത്തിന് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് പത്തനംതിട്ട ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പിഡബ്ല്യൂഡി, ഇറിഗേഷന്‍, എല്‍എസ്ജിഡി വകുപ്പുകളില്‍ ജൂനിയര്‍ സൂപ്രണ്ട് മുതല്‍ സമാനമായ ഉയര്‍ന്ന തസ്തികയില്‍ നിന്ന് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരിക്കണം. കമ്പ്യൂട്ടര്‍ പരിചയം അഭികാമ്യം. പ്രായപരിധി 60 വയസിന് താഴെ. പെന്‍ഷന്‍ ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ ശരി പകര്‍പ്പും സ്ഥിര മേല്‍വിലാസവും ഫോണ്‍ നമ്പറും ഇ-മെയിലും സഹിതം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആറുമാസത്തിനകം എടുത്ത പാസ് പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും പതിക്കണം. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട, 689 645 വിലാസത്തില്‍ രജിസ്റ്റേഡ് തപാലായും നേരിട്ടും സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ 15 വൈകിട്ട് അഞ്ചുവരെ. ഫോണ്‍ :9567133440.

ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക നിയമനം

  • കളമശേരി ഗവ.ഐ ടി ഐ യിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക നിയമനം. യോഗ്യത: എംബിഎ/ബിബിഎ/ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഡിപ്ലോമ, ഡിജിടി സ്ഥാപനങ്ങളിൽ നിന്ന് എംപ്ലോയബിലിറ്റി സ്കിൽസിൽ ഹ്രസ്വകാല ടിഒടി കോഴ്സിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 10 രാവിലെ 11 ന് അസൽ രേഖകൾ സഹിതം കളമശേരി ഐടിഐയിൽ ഹാജരാകണം.

ക്ലർക്ക് നിയമനം

  • എറണാകുളത്തുള്ള കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് ഉപദേശക സമിതി, ഓഫിസിൽ ഒഴിവ് വരുന്ന ഒരു ക്ലർക്ക് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കാൻ വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്ന് പെൻഷൻ ആയവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. സാലറി സോഫ്റ്റ് വെയർ (SPARK, BIMS, BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ ഒക്ടോബർ 22നകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ് എളമക്കര, കൊച്ചി 682026 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0484-2537411.

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അഭിമുഖം

  • കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ ഇടപ്പള്ളി,കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിൽ ഹോസ്റ്റൽ മേട്രൺ ,ഹോസ്റ്റൽ വാർഡൻ എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഓരോ ഒഴിവുകളാണ് ഉള്ളത്. എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണന.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 17 രാവിലെ 11.30ന് എറണാകുളം ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. kshbekmdn@gmail.com, 0484-2369059

ട്രെയിനർ നിയമനം

  • കേരള സർക്കാരിന്റെ നൈപുണ്യ പരിശീലന കേന്ദ്രമായ പത്തനംതിട്ട ജില്ലയിലെ കുന്നന്താനം അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസിങ് പഠിപ്പിക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ ട്രെയിനർമാരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇലക്ട്രിക്ക് വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ 15. ഫോൺ: 9495999688, 9496085912

ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ

  • കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസികളിൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറെ അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട്/ തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് II തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. (ശമ്പള സ്‌കെയിൽ 43,400-91,200). മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ പാർട്ട്-1, റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്‌റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ, വകുപ്പ് മേധാവികൾ മുഖേന നൽകണം. അപേക്ഷകൾ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, റ്റിസി43/1039-, കൊച്ചാർ റോഡ്, ചെന്തിട്ട, ചാല പി ഒ, തിരുവനന്തപുരം- 36 എന്ന വിലാസത്തിൽ 31നകം ലഭിക്കണം. ഫോൺ: 0471-2464240.

Leave a Reply

Your email address will not be published.