SBI Recruitment Apply now 2023
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ റിസോൾവർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. വിരമിച്ചവർ ക്കാണ് അവസരം. വിവിധ സർക്കിളുകളിലായി 94 ഒഴിവാണുള്ളത്. തിരുവനന്തപുരത്ത് രണ്ട് (ജനറൽ) ഒഴിവുണ്ട്.
![This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg](http://keralajobpoint.com/wp-content/uploads/2023/08/image-1.webp)
കസ്റ്റമർ സർവീസ് ഡിപ്പാർട്ട്മെന്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു വർഷം മുതൽ മൂന്ന് വരെ വർഷം വരെയോ 65 വയസ്സ് വരെയോ -ഏതാണോ ആദ്യം -അതുവരെയായിരിക്കും നിയ മനകാലാവധി.
ഒഴിവുകൾ (സർക്കിൾ തിരിച്ച്)
അഹമ്മദാബാ ദ്-4, അമരാവതി-3, ബെംഗളൂരു-6, ഭോപാൽ-6, ഭുവ നേശ്വർ-3, ചണ്ഡീഗഢ്-6, ചെന്നൈ-5, ഡൽഹി- 13, ഹൈദരാബാദ്-4, ജയ്പുർ-9, കൊൽക്കത്ത 6, ലഖ്നൗ-9, മഹാരാഷ്ട്ര-6, മുംബൈ മെട്രോ-3, ഗുവാ ഹാട്ടി-2, പട്ന-7, തിരുവനന്തപുരം -2.
യോഗ്യത
എസ്.ബി.ഐ.യിൽ നിന്നോ എസ്. ബി.ഐ.യുടെ പഴയ അസോസിയേറ്റ് ബാങ്കുകളിൽ നിന്നോ ഓഫീസർമാരായി (MMGS-II, MMGS-III & SMGS-IV) വിരമിച്ചവർ.
ശമ്പളം: 40,000-45,000 രൂപ
വിശദവിവരങ്ങൾ https://sbi.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.
അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും ബന്ധപ്പെട്ട രേഖകളും വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 21.