Saudi Hospital Job Vacancy Apply Now

സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് കേരള സർക്കാർ ഒഡാപെക് മുഖേന അപേക്ഷ വിളിച്ചു. മികച്ച ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. താൽപര്യമുള്ളവർ മെയ് 07 ന് മുൻപായി അപേക്ഷ നൽകണം.

തസ്തിക & ഒഴിവ്

  • മിനിസ്ട്രി ഓഫ് ഹെൽത്ത്, സഊദിയിലേക്ക് വനിത നഴ്‌സ് റിക്രൂട്ട്മെന്റ്. ആകെ 50 ഒഴിവുകളാണുള്ളത്.

ശമ്പളം

  • 3500 സഊദി റിയാലാണ് അടിസ്ഥാന ശമ്പളം, പുറമെ ഹൗസിങ് അലവൻസായി 500 റിയാൽ, ട്രാൻസ്പോർട്ടേഷൻ അലവൻസായി 400 റിയാൽ എന്നിവ കൂടി പ്രതിമാസം ലഭിക്കും.

യോഗ്യത

  • വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
  • ബിഎസ് സി നഴ്സസിങ് യോഗ്യത വേണം.
  • ഒരു വർഷത്തെ ജോലി പരിചയം ആവശ്യമാണ്.
  • Department: ഐസിയു. എൻ ഐസിയു, പി ഐസിയു, ഡയാലിസിസ് OR എമർജൻസി, ജനറൽ നഴ്‌സിങ് വിഭാഗങ്ങളിൽ ജോലി ചെയ്‌തുള്ള പരിചയം.

പ്രായപരിധി

  • 40 വയസ് വരെയാണ് പ്രായപരിധി.

അപേക്ഷ
താൽപര്യമുള്ളവർ ഒഡാപെകിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജിൽ നിന്ന് Recruitment of Female BSc Nurses to Minitsry of Health, Saudi Arabia തിരഞ്ഞെടുക്കുക.

ശേഷം നൽകിയ വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുക. അതിന് ശേഷം അപ്ലൈ ബട്ടൺ ക്ലിക് ചെയ്‌ത്‌ രജിസ്റ്റർ ചെയ്യുക.

വിജ്ഞാപനം : https://odepc.kerala.gov.in/job/recruitment-of-female-bsc-nurses-to-ministry-of-health-saudi-arabia

അപേക്ഷ: https://odepc.kerala.gov.in/sign-in

Leave a Reply

Your email address will not be published.