Recruitment of Experts for Centre for One Health- Kerala

ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിൽ സെന്റർ ഫോർ വൺ ഹെൽത്ത്- കേരളയുടെ (COH-K) വൺ ഹെൽത്ത് പദ്ധതിയിൽ 63 ഒഴിവ്. ഒരു വർഷ കരാർ നിയമനം. നിലവിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ല കളിലാണു പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ എവിടെയും ജോലി ചെയ്യാൻ തയാറാകണം.തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം  തുടങ്ങിയ വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു

  • ഓഫിസ് അറ്റൻഡന്റ് കം ക്ലീനിങ് സ്റ്റാഫ് (2): ഏഴാം ക്ലാസ് ജയം (പത്താം ക്ലാസ് ജയിച്ചവരാക രുത്), 5 വർഷ പരിചയം; 40; 18,000.
  • ക്ലാർക്ക് കം അക്കൗണ്ടന്റ് (1): ബികോം വിത് ടാലി, കെജിടിഇ ടൈപ് റൈറ്റിങ് ഇംഗ്ലിഷ് ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ്/തത്തുല്യം, കെജിടിഇ ടൈപ് റൈറ്റിങ് മലയാളം ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് തത്തുല്യം, എംഎസ് ഓഫിസ് അറിവ്, 2 വർഷ പരിചയം; 35; 25,000.
  • ക്ലാർക്ക് കം ഡിഇഒ (1): ബിരുദം, കെജിടിഇ ടൈപ് റൈറ്റിങ് ഇംഗ്ലിഷ് ഹയർ ഗ്രേഡ് സർട്ടിഫി ക്കറ്റ്/തത്തുല്യം, കെജിടിഇ ടൈപ് റൈറ്റിങ് മല യാളം ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ്/തത്തുല്യം, എംഎസ് ഓഫിസ് അറിവ്, 2 വർഷ പരിചയം; 35; 25,000.
  • ഡിസ്ട്രിക് മെന്റർ -48 (പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ 12 ഒഴിവു വീതം): ഏതെങ്കിലും ബിരുദം അല്ലെങ്കിൽ പബ്ലിക് ഹെൽ ത്ത്/ വൺ ഹെൽത്ത് അനുബന്ധ കോഴ്സിൽ ഡി പ്ലോമ, പഞ്ചായത്ത് രാജ് സിസ്റ്റത്തിൽ 10 വർഷ പരിചയം; 65; 20,000+ മറ്റ് ആനുകൂല്യങ്ങളും.
  • പ്രോഗ്രാം അസോഷ്യേറ്റ് പബ്ലിക് ഹെൽത്ത് (3): സയൻസ്/ഹെൽത്ത് ബിരുദം, എംപിഎച്ച് എംഎസ്സി നഴ്സിങ്/എംഎസ്ഡബ്ല്യു, എംഎസ് ഓഫിസ് അറിവ്, പരിചയമുള്ളവർക്കു മുൻഗണ m; 35; 50,000.
  • ഡേറ്റ എൻട്രി ഓപറേറ്റർ (2): പത്താം ക്ലാസ് തത്തുല്യം, എംഎസ് ഓഫിസ് അറിവ്, 2 വർഷ പരിചയം; 35; 20,000.
  • സ്റ്റേറ്റ് പ്രോഗ്രാം ലീഡ് (1): എംബിബിഎസ്, എംഡി കമ്യൂണിറ്റി മെഡിസിൻ എംപിഎച്ച്, കംപ്യൂട്ടർ പരിജ്ഞാനം, 5 വർഷ പരിചയം; 50; 1,25,000.
  • എം ആൻഡ് ഇ ഡേറ്റ മാനേജ്മെന്റ് ആൻഡ് ഐടി എക്സ്പെർട് (1): ബിടെക് (സിഎസ്/ ഐടി)/ എംസിഎ, ഡിപ്ലോമ സർട്ടിഫിക്കേഷൻ ഇൻ ഡേറ്റ അനാലിസിസ്, 8 വർഷ പരിചയം; 40; 60,000.
  • റിസർച് ആൻഡ് ഡോക്യുമെന്റേഷൻ സ്പെഷ ലിസ്റ്റ് (1): എംബിബിഎസ്, എംഡി കമ്യൂണിറ്റി മെഡിസിൻ/എംപിഎച്ച്/ഡിപിഎച്ച് അല്ലെങ്കിൽ എംഎസ്സി നഴ്സിങ്/ എംപിടി/ ബിഡിഎസ്, എം പിഎച്ച്; 3 വർഷ പരിചയം, എംഎസ് ഓഫിസ് Color; 40; 60,000.
  • സർവെയൻസ് സ്പെഷലിസ്റ്റ് (1) എംബി ബിഎസ്, എംഡി കമ്യൂണിറ്റി മെഡിസിൻ/എംപി എച്ച്/ഡിപിഎച്ച് അല്ലെങ്കിൽ എംഎസ്സി നഴ്സി ങ്/ ബിഡിഎസ്, എംപിഎച്ച്; 3 വർഷ പരിചയം,എംഎസ് ഓഫിസ് അറിവ്, 40, 60,000.
  • കപ്പാസിറ്റി ബിൽഡിങ് സ്പെഷലിസ്റ്റ് (1) സയൻസ്/ഹെൽത്ത് ബിരുദം, എംപിഎച്ച്/എം എസ്ഡബ്ല്യു/എംഎ സോഷ്യോളജി, എംഎസ് ഓഫിസ് അറിവ്, മലയാളം/ഇംഗ്ലിഷ് ഭാഷയിൽ പ്രാവീണ്യം, 5 വർഷ പരിചയം; 40; 60,000.
  • ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ (1): ബിരുദ യോഗ്യതയും സെക്കൻഡ് ഗസറ്റഡ്/ തത്തുല്യ റാങ്കിൽ കുറയാതെ വിരമിച്ച സീനിയർ ഗസറ്റഡ് ഓഫിസർ, 5 വർഷ പരിചയം; 58; 35,000.

അപേക്ഷ നൽകാൻ താല്പര്യം ഉള്ളവർക്ക് ചുവടെ അപേക്ഷാഫോം നൽകിയിട്ടുണ്ട് അത് ഇല്ലപ്പ് ചെയ്തു 2023 ഏപ്രിൽ 10 വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി  onehealthcareers@gmail.com എന്നെ മേൽവിലാസത്തിൽ അവരുടെ ബയോഡാറ്റ ഉൾപ്പെടെ അയക്കുക

Apply Now

Application Format download Now

Leave a Reply

Your email address will not be published.