RCC TVM Vacancy Apply Now
തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെൻ്ററിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക ഫാർമസിസ്റ്റുമാരെയാണ് നിയമിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾ മാർച്ച് 26ന് മുൻപായി തപാൽ മുഖേന അപേക്ഷ നൽകണം. വിശദമായ അപേക്ഷ ഫോം താഴെ നൽകുന്നു.
തസ്‌തിക & ഒഴിവ്
- ആർസിസി- തിരുവനന്തപുരത്ത് ഫാർമസിസ്റ്റ് റിക്രൂട്ട്‌മെന്റ്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം (179 ദിവസത്തേക്ക്).
പ്രായപരിധി
- 18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 1989 ജനുവരി 2നും 2007 ജനുവരി 1നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
- സംസ്ഥാന സർക്കാരോ, കേന്ദ്ര സർക്കാരോ നടത്തുന്ന ഡിപ്ലോമ ഇൻ ഫാർമസി കോഴ്സ‌് വിജയം.
- ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ.
- ഒരു പ്രധാന ആശുപത്രിയുടെ/ ഫാർമസി സ്റ്റോറിൽ 1 വർഷത്തെ ശമ്പളത്തോടെയുള്ള ട്രെയിനിങ്.
- കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണനയുണ്ട്.
അപേക്ഷ
താൽപര്യമുള്ളവർ ആർസിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക. അല്ലെങ്കിൽ താഴെ നൽകിയ ലിങ്ക് വഴി അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക. ശേഷം പൂരിപ്പിച്ച്, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ആർസിസിയുടെ വിലാസത്തിലേക്ക് അയക്കുക.
The Regional Cancer centre, Medical College PO, Thiruvananthapuram- 695011, Kerala, India.
ആവശ്യമായ രേഖകൾ
- വിദ്യാഭ്യാസ യോഗ്യത
- പ്രവൃത്തി പരിചയം.
- പാസ്പോർട്ട് സൈസ് ഫോട്ടോ
- വിശദമായ ബയോഡാറ്റ/ സിവി
അപേക്ഷ: click