Puducherry Police department home guard Recruitment Apply now 2023

പുതുച്ചേരി പോലീസ് വകുപ്പിൽ ഹോം ഗാർഡ് നിയമനത്തിന് അപേക്ഷ ക്ഷ ണിച്ചു. പുരുഷന്മാർക്ക് 420 ഒഴിവും വനി തകൾക്ക് 80 ഒഴിവുമുണ്ട്. ഇതിൽ 46 ഒഴിവ് മാഹിയിലാണ് (പുരുഷൻ-37, വനിത-9). അപേക്ഷകർ അതത് പ്രദേശത്തെ താമ സക്കാരായിരിക്കണം.

വിദ്യാഭ്യാസയോഗ്യത

പത്താം ക്ലാസ് പാസായിരിക്കണം.

പ്രായം: എല്ലാ അപേക്ഷകർക്കും 29.11.2023-ന് 18 വയസ്സ് പൂർത്തിയായി രിക്കണം. പുരുഷന്മാർക്ക് 50 വയസ്സും വനി തകൾക്ക് 40 വയസ്സും കവിയാൻ പാടില്ല. പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തെ തദ്ദേശീയരോ കഴിഞ്ഞ അഞ്ചുവർഷമായി അവിടെ താമസിച്ചുവരുന്നവരോ ആയിരി ക്കണം അപേക്ഷകർ. അത് തെളിയിക്കു ന്നതിന് റവന്യൂ അധികാരികളിൽനിന്നുള്ള രേഖ, സർട്ടിഫിക്കറ്റ് പരിശോധനാസമയത്ത് ഹാജരാക്കണം.

 ശാരീരികശേഷി പരിശോധന, ശാരീരി കക്ഷമതാപരീക്ഷ, തുടർന്ന് എഴുത്തുപരീ ക്ഷ എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.

ശാരീരികശേഷി: പുരുഷന്മാർക്ക് 165

സെന്റിമീറ്റർ ഉയരവും 81-86 സെന്റിമീറ്റർ നെഞ്ചളവും (വികാസം അഞ്ച് സെന്റി മീറ്റർ) ഉണ്ടായിരിക്കണം. വനിതകൾക്ക് 154 സെന്റിമീറ്റർ ഉയരും 45 കിലോഗ്രാം ഭാരവും വേണം.

ശാരീരികക്ഷമതാപരീക്ഷയിൽ പുരുഷന്മാർക്ക് 800 മീറ്റർ ഓട്ടം (2.50 മിനിറ്റ്), ലോങ് ജമ്പ് (3.80 മീറ്റർ), ഹൈ ജമ്പ് (1.20 മീറ്റർ), 100 മീറ്റർ ഓട്ടം (20 സെക്കൻഡ്)

എന്നിവയും വനിതകൾക്ക് 200 മീറ്റർ ഓട്ടം (45 സെക്കൻഡ്), ലോങ് ജമ്പ് (2.75 മീറ്റർ), ഹൈ ജമ്പ് (0.9 മീറ്റർ) എന്നിവയുമായിരി ക്കും ഇനങ്ങൾ.

 എഴുത്തുപരീക്ഷ: ഒബ്ജക്ടീവ് മാതൃകയിൽ 100 മാർക്കിനുള്ള പരീക്ഷയാണ് നടത്തുക. പത്താംക്ലാസ് നിലവാരത്തിലു ള്ളതായിരിക്കും ചോദ്യങ്ങൾ. മാത്തമാറ്റിക്സ് 2. ജനറൽ സയൻസ് (25 മാർക്ക്), ഹിസ്റ്ററി, ജ്യോഗ്രഫി & സിവിക്സ് (25 മാർക്ക്), ജനറൽ നോളജ് & കറന്റ് ഇവന്റ്സ് (50 മാർക്ക്) എന്നിവയായിരിക്കും വിഷയങ്ങൾ. ചോദ്യ ങ്ങൾ ഇംഗ്ലീഷിന് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ പ്രദേശികഭാഷകളിലും ലഭിക്കും. ചോദ്യങ്ങൾ ഏത് ഭാഷയിൽവേണമെന്ന് അപേക്ഷയിൽ രേഖപ്പെടു ത്തണം. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. പുതുച്ചേ രിയിൽവെച്ചായിരിക്കും പരീക്ഷ നടത്തുക.

 വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://recruitment.py.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും അപേക്ഷ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഫോട്ടോ, ഒപ്പ് എന്നിവ വിജ്ഞാപന ത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപ്ലോഡ് ചെയ്യണം.

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 29 (വൈകീട്ട് 5.45 വരെ.

Apply now : click here

Apply latest job : click here

Leave a Reply

Your email address will not be published.