Post Office Job Apply Now

ഇന്ത്യൻ തപാൽ വകുപ്പിന് കീഴിലുള്ള മെയിൽ മോട്ടോർ സർവീസ്, ബാംഗളൂർ വിജ്ഞാപനം പുറപ്പെടുവിച്ചു. സ്കിൽഡ് ആർട്ടിസൻസ്(ജനറൽ സെൻട്രൽ സർവീസ്, ഗ്രുപ്പ് C, നോൺ-മിനിസ്റ്റീരിയൽ)തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഒഴിവ് വിവരങ്ങൾ

നിലവിൽ ആകെ 5 ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.അതിൽ മോട്ടോർ വെഹിക്കിൾ മെക്കാനിക് തസ്തികയിൽ 2 ഒഴിവുകളും മോട്ടോർ വെഹിക്കിൾ ഇലക്ട്രിഷ്യൻ തസ്തികയിൽ 1 ഒഴിവും പെയിന്റർ തസ്തികയിൽ 1 ഒഴിവും ടയർമാൻ തസ്തികയിൽ 1 ഒഴിവുമാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

പ്രായപരിധി:

18 മുതൽ 30 വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.

സാലറി:

ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നവർക്ക് 19900 രൂപ മുതൽ 63200 വരെ സാലറി ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത:

ഐ ടി ഐ സർട്ടിഫിക്കറ്റ് /എട്ടാം ക്ലാസ്സ്‌ പാസ്സായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം .

അപേക്ഷ സമർപ്പിക്കേണ്ട രീതി:

ഒന്നിൽ കൂടുതൽ ട്രേഡിന് അപേക്ഷിച്ചാൽ ഓരോ ട്രേഡിനും വെവ്വേറെ അപേക്ഷ പ്രത്യേകം കവറിൽ അയയ്‌ക്കേണ്ടതാണ്, കൂടാതെ ഉദ്യോഗാർത്ഥി കവറിന് മുകളിൽ ട്രേഡ് സഹിതം അപേക്ഷിച്ച പോസ്റ്റിന്റെ സൂപ്പർസ്‌ക്രൈബ് ചെയ്യുകയും “The Manager, Mail Motor Service, No.4, Basaveshwara Road, Vasanth Nagar, Bengaluru-560001” എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റ് വഴി മാത്രം അയയ്ക്കുക. മറ്റേതെങ്കിലും മാർഗങ്ങളിലൂടെ ലഭിക്കുന്ന അപേക്ഷകൾ നിരസിക്കപ്പെടും കൂടാതെ ഒന്നിലധികം ട്രേഡുകൾക്കുള്ള ഒരു അപേക്ഷയും നിരസിക്കപ്പെടും.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 5 ആണ്.

Application Form

Official Notification

Leave a Reply

Your email address will not be published.