KSFDC Recruitment 2023 Apply Now
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ (KSFDC) എസ് പി വി ആയിട്ടുള്ള കിഫ്‌ബി പ്രോജക്ടുകളിലേക്ക് പ്രോജക്ട് മാനേജർ പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം
പ്രോജക്ട് അസിസ്റ്റന്റ്
ബിടെക് സിവിൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ബിടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടി ഓട്ടോകാഡ്, എം എസ് ഓഫീസ് പരിജ്ഞാനം, ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പിംഗ്. കൂടാതെ ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തിപരിചയവും ആവശ്യമാണ്. പരമാവധി പ്രായപരിധി 35 വയസ്സ് വരെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25000 രൂപ ശമ്പളം ലഭിക്കും
പ്രോജക്ട് മാനേജർ
നിലവിലുള്ള ഒരു ഒഴിവുകളിലേക്ക് സിവിൽ എഞ്ചിനീയറിങ് ബിരുദവും 10 വർഷത്തെ പ്രവർത്തിപരിചയമുള്ളവർക്കു അവസരം. പരമാവധി പ്രായപരിധി 55 വയസ്സ് വരെ പ്രതിമാസം 80,000 രൂപ സാലറി
താല്പര്യമുള്ളവർക്ക് ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി 2023 മാർച്ച് 28 വരെ അപേക്ഷ നൽകാം. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം – മാനേജിങ് ഡയറക്ടർ, കെഎസ്എഫ്ഡിസി, ചലച്ചിത്ര കലാഭവൻ, വഴുതക്കാട്, തിരുവനന്തപുരം – 695 014.
ഏത് യോഗ്യത ഉള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രധാനപ്പെട്ട ജോലികൾ👇