Kerala women and child development Job Vacancy

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ജില്ലയിലെ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള ഷെൽട്ടർ ഹോമിലേക്ക് കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി, കുക്ക്, പ്യൂൺ നിയമനം നടത്തുന്നു.

സെക്യൂരിറ്റിയായി പ്രവർത്തന പരിചയമുള്ള 30 നും 35 നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് സെക്യൂരിറ്റി തസ്തികയിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത.

എഴുത്തും വായനയും അറിയാവുന്ന ഭക്ഷണം പാകം ചെയ്യുന്നതിൽ പരിജ്ഞാനമുള്ള 25 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് കുക്ക് തസ്തികയിലേക്കും പത്താംക്ലാസ് യോഗ്യതയുള്ള 25 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് പ്യൂൺ തസ്തികയിലേക്കും അപേക്ഷിക്കാം.

അപേക്ഷകർ സ്ത്രീകളായിരിക്കണം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം മെയ് എട്ടിന് പാലക്കാട് ഒറ്റപ്പാലം ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസിൽ നേരിട്ടെത്തണം.ഫോൺ നമ്പർ 9846517514

Latest Jobs : Click here

Leave a Reply

Your email address will not be published.