Kerala tourism department life guard recruitment 2023
ടൂറിസം വകുപ്പിനു കീഴിൽ തിരുവനന്തപുരം, എറ ണാകുളം ജില്ലകളിലെ ബീച്ചുകളിൽ 8 ലൈഫ് ഗാർഡ് ഒഴിവ്. ദിവസ വേതന നിയമനം. പുരു ഷൻമാർക്കാണ് അവസരം. ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും
- ഫിഷർമാൻ: ഏഴാം ക്ലാസ് ജയം, കടലിൽ നീ ന്തൽ അറിയാമെന്നും ഫിഷർമാൻ ആണെന്നും തെളിയിക്കുന്നതിനായി ഫിഷറീസ് ഡിപാർട്മെ നിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ്.
- ജനറൽ: പത്താം ക്ലാസ് ജയം, കടലിൽ നീ ഞാൻ അറിയണം, സ്കൂൾ, കോളജ് കായിക മൽ സരങ്ങളിൽ നീന്തലിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തിരിക്കണം.
- എക്സ് നേവി: പത്താം ക്ലാസ് ജയം, നാവിക സേനയിൽ കുറഞ്ഞത് 15 വർഷ സേവനം.
മറ്റ് പ്രധാന വസ്തുതകൾ
- ശാരീരിക യോഗ്യത : ഉയരം: 5 അടി 5 ഇഞ്ച്, നെ ഞ്ചളവ് 80-85 സെമീ.
- പ്രായം: 18-35.
- ശമ്പളം: ദിവസം 730 രൂപ.
അപേക്ഷകൾ ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം റീജിയണൽ ജോയിന്റ് വയറക്ടർമാർക്കാണ് സമർപ്പിക്കേണ്ടത്. ശാരീരിക യോഗ്യത, കായികശേഷി, കടലിൽ നീന്തുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനുമുളള കഴിവ് ആരോഗ്യാവസ്ഥ എന്നിവ പരിശോധിച്ച ശേഷം നടക്കുന്ന ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും ഒഴിവുകളുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ നിന്ന് താൽക്കാലിക നിയമനം നൽകുന്നതാണ്
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ദിവസത്തെ പരിശീലനം നൽകുന്നതും പ്രതിദിനം 730/- രൂപ വേതനം നൽകുന്നതാണ്. നിയമനം തികച്ചും താൽക്കാലികമായിരിക്കും.
അപേക്ഷാ ഫോറം ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം ആസ്ഥാനകാര്യാലയത്തിലും തിരുവനന്തപുരം, എറണാകുളം മേഖലാ ഓഫീസുകളിലും സൗജന്യമായി ലഭ്യമാണ്. ലൈഫ് ഗാർഡായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഇതിനു മുമ്പ് എപ്പോഴെങ്കിലും അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും പുതിയ അപേക്ഷ നൽകേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകൾ അവസാന തീയതിക്കു മുൻപ് ലഭിക്കത്തക്ക വിധത്തിൽ അതാത് മേഖലാ ജോയിന്റ് ഡയറക്ടർമാർക്ക് അയക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 15-02-2023 വൈകിട്ട് അഞ്ച് മണി. നിശ്ചിത തീയതിക്ക് ശേഷം ലഭിയ്ക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിയ്ക്കുന്നതല്ല.
വിലാസം
- തിരുവനന്തപുരം ജില്ല: റീജിയണൽ ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്, നോർക്ക ബിൽഡിംഗ്,തൈക്കാട്, തിരുവനന്തപുരം
- എറണാകുളം ജില്ല. റീജിയണൽ ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്, ബോട്ട് ജെട്ടി കോംപ്ലക്സ്, എറണാകുളം-11
അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനും ഔദ്യോഗിക വിജ്ഞാപനം വായിക്കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക