Kerala Government Jobs June 2026

കേരളത്തിലെ വിവിധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ നിലവിലുള്ള പാർട്ട് ടൈം സ്വീപ്പർ (കോഴിക്കോട് ഭവന നിർമാണ ബോർഡ്), ലാബ് ടെക്നീഷ്യൻ (കോട്ടയം ഇടയിരിക്കപ്പുഴ CHC), ക്ലർക്ക് കം അക്കൗണ്ടന്റ് (അഡാക് ഹാച്ചറി/ഫിഷ് ഫാം) എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു;

പാര്‍ട്ട് ടൈം സ്വീപ്പര്‍ (കോഴിക്കോട്)

കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് കോഴിക്കോട് ഡിവിഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

  • യോഗ്യത: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥിരതാമസക്കാരായ വനിതകൾ.
  • പ്രായപരിധി: ഉയർന്ന പ്രായം 45 വയസ്സ്.
  • അപേക്ഷാ ഫോം: കോഴിക്കോട് ചക്കോരത്തുകുളം ഓഫീസില്‍നിന്ന് 118 രൂപ അടച്ച് നേരിട്ട് വാങ്ങാം.
  • അവസാന തീയതി: ജൂണ്‍ 10, വൈകീട്ട് 5:00 മണി വരെ.
  • ഫോൺ നമ്പർ: 0495 236 9545
​ലാബ് ടെക്നീഷ്യന്‍ (കോട്ടയം)

​കോട്ടയം ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് ഹബ് ലാബിലേക്ക് താൽക്കാലിക നിയമനം.

  • യോഗ്യത: BSc MLT അല്ലെങ്കിൽ DMLT, കൂടാതെ കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍.
  • പ്രായപരിധി: 20 – 40 വയസ്സ്.
  • അപേക്ഷിക്കേണ്ട വിധം: സർട്ടിഫിക്കറ്റുകൾ സഹിതം ജൂണ്‍ 4-ന് വൈകുന്നേരം 5:00 മണിക്ക് മുൻപ് ഓഫീസിൽ എത്തിക്കണം.
  • അഭിമുഖം: ജൂണ്‍ 5, ഉച്ചകഴിഞ്ഞ് 2:00 മണിക്ക്.
  • ഇമെയിൽ: chcepuzha@gmail.com
​ക്ലര്‍ക്ക് കം അക്കൗണ്ടന്റ് (മലപ്പുറം / കണ്ണൂർ)

അഡാക്കിന്റെ (ADAC) പരപ്പനങ്ങാടി ഉള്ളണം ഹാച്ചറിയിലും തലശ്ശേരി എരഞ്ഞോളി ഫിഷ് ഫാമിലും ദിവസവേതന അടിസ്ഥാനത്തിൽ നിയമനം.

  • യോഗ്യത: B.Com ബിരുദം, MS Office, Tally, Typewriting (English Higher, Malayalam Lower).
  • അഭിമുഖം നടക്കുന്ന തീയതി: ജൂണ്‍ 5, രാവിലെ 10:30-ന്.
  • സ്ഥലം: അഡാക്ക് നോര്‍ത്ത് സോണ്‍ റീജിയണല്‍ ഓഫീസ്, എരഞ്ഞോളി, തലശ്ശേരി. (ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം).
  • ഫോൺ നമ്പർ: 0490 235 4073

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Channel