Join Indian Army 2022 Register now
കരസേനയിൽ സോൾജ്യർ ടെക്നി ക്കൽ (നഴ്സിങ് അസിസ്റ്റന്റ്)/ നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് റാലി യിലൂടെ തിരഞ്ഞെടുപ്പ് നടത്തു ന്നു. കൊല്ലം ലാൽബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നവംബർ 15 മുതൽ 30 വരെ നടക്കുന്ന റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങ ളിൽനിന്നുള്ള പുരുഷന്മാർക്ക് പങ്കെടുക്കാം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടെ 50 ശതമാനം മാർക്കിൽ കുറയാത്ത പ്ല സയൻസ് വിജയം. ഓരോ വിഷ യത്തിനും 40 ശതമാനത്തിൽ കുറ യാത്ത മാർക്ക് നേടിയിരിക്കണം. ബയോളജിക്ക് പകരം ബോട്ടണി, സുവോളജി കോമ്പിനേഷൻ പഠി ച്ചവരേയും പരിഗണിക്കും. നിശ്ചിത ശാരീരിക യോഗ്യതകളുമുണ്ടായി രിക്കണം. പ്രായപരിധി: 17.5- 25 വയസ്സ്.
തിരഞ്ഞെടുപ്പ്: ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിര ഞെഞ്ഞെടുപ്പ്. ശാരീരികക്ഷമതാപരീ ക്ഷയ്ക്ക് 1.6 കി.മീ. ഓട്ടം, പുൾ-അപ്, 9 അടിയുള്ള കിടങ്ങ് ചാടിക്കടക്കൽ, സിഗ്-സാഗ് ബാലൻസിങ് എന്നി വയുണ്ടാകും. ശേഷം വൈദ്യപരി ശോധനയിലും യോഗ്യത നേടുന്ന വരെ മാത്രമേ എഴുത്തുപരീക്ഷയ്ക്ക് പരിഗണിക്കൂ റാലിക്ക് എത്തുന്ന വർ അഡ്മിറ്റ് കാർഡ്, 20 കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ, യോഗ്യതാ സർട്ടിഫി ക്കറ്റുകൾ, എൻ.സി.സി. സ്പോർ ട്സ് സർട്ടിഫിക്കറ്റുകൾ, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ കരുതണം. വിശദാംശങ്ങൾക്ക് വിജ്ഞാപനം കാണുക.
രജിസ്ട്രേഷൻ: റാലിയിൽ പങ്കെ ടുക്കാൻ ഇന്ത്യൻ ആർമിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് നവംബർ രണ്ടുമുതൽ 10 വരെ ഇ-മെയിലിൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും. ഓൺലൈനായി രജി സ്റ്റർ ചെയ്യേണ്ട അവസാന തീയതി: ഒക്ടോബർ 30.