jobs Recruitment Apply now 2023
ആരോഗ്യവകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഡിസംബര്‍ 19ന് രാവിലെ 10 മണി മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസിൽ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
ക്ലിനക്കല്‍ സൈക്കോളജിസ്റ്റ് യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം ഫില്‍, ആര്‍സിഐ രജിസ്‌ട്രേഷന്‍, രണ്ടുവര്‍ഷം പ്രവര്‍ത്തി പരിചയം.
സൈക്യാട്രിസ്റ്റ് യോഗ്യത: എംബിബിഎസ്, എംഡി അല്ലെങ്കില്‍ ഡിപിഎം അല്ലെങ്കില്‍ ഡിഎന്‍പി, സൈക്യാട്രി, ഒരു വര്‍ഷം പ്രവര്‍ത്തിപരിചയം.
മെഡിക്കല്‍ ഓഫീസര്‍ യോഗ്യത: എംബിബിഎസ്, ഒരു വര്‍ഷം പ്രവര്‍ത്തിപരിചയം അഭികാമ്യം. 40 വയസ്സ് പ്രായപരിധി.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , ആധാര്‍ അല്ലെങ്കില്‍ വോട്ടര്‍ ഐഡി എന്നിവയുടെ അസ്സല്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233030, 04862 226929