IOCL Trade Apprenticeship Apply Now
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) നോർത്തേൺ റീജിയണിലെ വിവിധ സംസ്ഥാനങ്ങളിലായി ട്രേഡ്, ടെക്നീഷ്യൻ, ഗ്രാജുവേറ്റ് വിഭാഗങ്ങളിൽ 433 അപ്രന്റീസ് ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
Latest Job Posts
പ്രധാന വിവരങ്ങൾ
- സ്ഥാപനം: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL – മാർക്കറ്റിംഗ് ഡിവിഷൻ, നോർത്തേൺ റീജിയൻ).
- മൊത്തം ഒഴിവുകൾ: 433 (ട്രേഡ്, ടെക്നീഷ്യൻ, ഗ്രാജുവേറ്റ് അപ്രന്റീസ്).
- പരിശീലന കാലയളവ്: 1 വർഷം.
- ഒഴിവുകളുള്ള സംസ്ഥാനങ്ങൾ/പ്രദേശങ്ങൾ: ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു ആൻഡ് കശ്മീർ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്.
തസ്തികകളും യോഗ്യതയും:
- ട്രേഡ് അപ്രന്റീസ് (ഐ.ടി.ഐ): ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ഇലക്ട്രോണിക്സ് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെഷിനിസ്റ്റ് ട്രേഡുകളിൽ റെഗുലർ ഫുൾ ടൈം NCVT/SCVT അംഗീകൃത ITI.
- ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ സിവിൽ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ കുറഞ്ഞത് 50% മാർക്കോടെ 3 വർഷത്തെ റെഗുലർ ഫുൾ ടൈം ഡിപ്ലോമ (SC/ST/PwBD വിഭാഗക്കാർക്ക് 45%).
- ഗ്രാജുവേറ്റ് അപ്രന്റീസ്: കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം – BA/ B.Com/ B.Sc/ BBA (SC/ST/PwBD വിഭാഗക്കാർക്ക് 45%).
- ട്രേഡ് അപ്രന്റീസ് – ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ): പ്ലസ് ടു (ബിരുദത്തിന് താഴെ).
- ട്രേഡ് അപ്രന്റീസ് – ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു, ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ്.
മറ്റു വിവരങ്ങൾ:
- പ്രായപരിധി: 18 – 24 വയസ്സ്.
- സ്റ്റൈപ്പൻഡ്: അപ്രന്റീസ് ചട്ടപ്രകാരം നൽകും.
- അവസാന തീയതി: സെപ്റ്റംബർ 6 (ഓൺലൈനായി അപേക്ഷിക്കണം).
- വെബ്സൈറ്റ്: www.iocl.com


