CSEB Bank Recruitment 2023

കേരളത്തിലെ വിവിധ ജില്ലകളിലായി ഉള്ള സഹകരണ ബാങ്കുകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നു. അസിസ്റ്റന്റ് സെക്രട്ടറി ക്ലാർക്ക് ക്യാഷർ എന്നീ ഒഴിവുകളിലാണ് നിലവിൽ നിയമനം നടത്തുന്നത്. വിജ്ഞാപന സംബന്ധമായ കൂടുതൽ വിശദമായി വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകൂ

ജൂനിയർ ക്ലാർക്ക് / കാഷ്യർ

  • വിജ്ഞാപനം നമ്പർ: – 10/2023  വിദ്യാഭ്യാസ യോഗ്യത: R.186(1)(ii) സഹകരണ നിയമത്തിന് വിധേയം. എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിയ്ക്കും. കാസറഗോഡ് ജില്ലയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണ്ണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ(ജെ.ഡി.സി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. കൂടാതെ സഹകരണം ഐശ്ചിക വിഷയമായി എടുത്ത ബി.കോം ബിരുദം, അല്ലെങ്കിൽ ഏതെ ങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി. ആന്റ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ- ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയുടെ ബി.എസ്.സി (സഹകരണം & ബാങ്കിംഗ്) ഉളളവർക്കും അപേക്ഷിക്കാവുന്നതാണ്.

അസിസ്റ്റന്റ് സെക്രട്ടറി

  • വിജ്ഞാപനം നമ്പർ: – 9/2023-  വിദ്യാഭ്യാസ യോഗ്യത : R. 186(1)(ia) സഹകരണ നിയമത്തിന് വിധേയം. (i) എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും, സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി & ബി.എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്.ഡി .സി അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ് (ജൂനിയർ) പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമാ ഇൻ കോ-ഓപ്പറേഷൻ) അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി.എസ്.സി/എം.എസ്.സി (സഹകരണം & ബാങ്കിങ്ങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുളളതുമായ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബി.കോം ബിരുദം.

പ്രായപരിധി

  • 1/1/2023 ൽ 18 (പതിനെട്ട് വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 (നാൽപത് വയസ്സ് കഴിയാൻ പാടില്ലാത്തതുമാകുന്നു. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവ് അനുവദിക്കുന്നുണ്ട്. കൂടാതെ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട മുതിർന്ന വ്യക്തിക്കോ അവരുടെ അപ്രകാരമുള്ള മുതിർന്ന അംഗം മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരുടെ കുട്ടികൾക്കോ ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവും മറ്റു പിന്നാക്കവിഭാഗത്തിനും, വിമുക്തഭടൻമാർക്കും, പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും (EWS) മൂന്നു വർഷത്തെ ഇളവും, ഭിന്നശേഷിക്കാർക്ക് പത്ത് വർഷത്തെ ഇളവും, വിധവ കൾക്ക് അഞ്ച് വർഷത്തെ ഇളവും ലഭിക്കുന്നതാണ്.

സഹകരണ പരീക്ഷ ബോർഡ് നടത്തുന്ന OMR പരീക്ഷ 80 മാർക്കിനാണ്. ഒരു സംഘം ബാങ്കിന്റെ യോഗ്യത ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥി യ്ക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം പരമാവധി 15 മാർക്കിന് ആയിരിക്കും. ആയതിൽ അഭിമുഖത്തിന് ഹാജരായാൽ മിനിമം 3 മാർക്ക് ലഭിക്കുന്നതാണ്. ബാക്കി 12 മാർക്ക് അഭിമുഖത്തിന്റെ പ്രകടനത്തിനുമാണ്.

ഉദ്യോഗാർത്ഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം ബാങ്കുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പൊതു വിഭാഗക്കാർക്കും, വയസ്സ് ഇളവ് ലഭിക്കുന്നവർ ഉൾപ്പെടെയുള്ളവർക്കും (സഹകരണ ചട്ടം 183(1)) പ്രകാരം ഒരു സംഘം/ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം. പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം/ബാങ്കിന് 50 രൂപയും തുടർന്നുള്ള ഒരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം. ഒന്നിൽ കൂടുതൽ സംഘം/ബാങ്കിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷ ഫോറവും ഒരു ചെല്ലാൻ ഡിമാന്റ് ഡ്രാഫ്റ്റും മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ. അപേക്ഷാ ഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക്(കേരള ബാങ്ക്) എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെല്ലാൻ വഴി നേരിട്ട് അടയ്ക്കാവുന്നതാണ്. (അതിനാവശ്യമായ ചെല്ലാൻ സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ അപേക്ഷാഫോറത്തിനൊപ്പം കൊടുത്തിട്ടുണ്ട്). അല്ലെങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ എന്നീ ബാങ്കുകളിൽ നിന്നും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് ക്രോസ്സ് ചെയ്ത് CTS പ്രകാരം മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാ ഫീസായി സ്വീകരിയ്ക്കുകയുള്ളൂ. അക്കൗണ്ടിൽ പണമടച്ചതിന്റെ ചെല്ലാൻ രസീത് ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കേണ്ടതും, ആ വിവരം അപേക്ഷയിൽ പ്രത്യേകം കാണിച്ചിരിയ്ക്കേണ്ടതുമാണ് വിജ്ഞാപന കാലയളവിൽ എടുക്കുന്ന ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ അതാത് പരീക്ഷയ്ക്കായി ഫീസിനത്തിൽ പരിഗണിക്കുകയുള്ളൂ. വിശദമായ വിജ്ഞാപനവും, അപേക്ഷയുടെ മാതൃകയും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ www.keralacseb.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. അപേക്ഷയും അനുബന്ധങ്ങളും ബോർഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയിൽ തന്നെ 07.10.2023.വൈകുനേരo 5.00 മണിയ്ക്കു മുൻപായി സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിൽ ലഭിക്കേണ്ടതാണ്.

അപേക്ഷാ ഫാറവും, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള മാതൃകയിൽ തന്നെ സമർപ്പിക്കേണ്ടതും അല്ലാത്ത പക്ഷം മറ്റൊരു അറിയിപ്പും കൂടാതെ തന്നെ അപേക്ഷ നിരസിക്കുന്നതുമാണ്. അങ്ങനെ നിരസിക്കപ്പെടുന്ന അപേക്ഷകളുടെ ഫീസ് തിരികെ നൽകുന്നതല്ല.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, വിധവ, പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ (EWS) എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉളളടക്കം ചെയ്തിരിക്കണം.

വിദ്യാഭ്യാസ യോഗ്യത : അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതിയ്ക്ക് മുമ്പായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവർ മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് 3% പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് സഹകരണ സംഘം രജിസ്ട്രാറുടെ 14.03.2011-ലെ 54/2011-ാം നമ്പർ സർക്കുലറും പ്രസ്തുത സർക്കുലറിന്റെ അനുബന്ധത്തിൽ മാറ്റം വരുത്തികൊണ്ട് 24.01.2020 ലെ 8/2020 -ാം നമ്പർ സർക്കുലർ പ്രകാരവും ഒഴിവ് നികത്തുന്നതായിരിയ്ക്കും. സഹകരണ സംഘം ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം നൂറോ അതിൽ കൂടുതലോ ആണെങ്കിൽ നൂറു വീതം എടുത്ത് 33,66,99 എന്നീ ക്രമ നമ്പരുകളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് നിയമനം നൽകികൊണ്ട് മൂന്ന് ശതമാനം സംവരണം പാലിക്കുന്നതാണ്.

ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി, സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് , ജവഹർ സഹകരണ ഭവൻ, ഡി.പി.ഐ ജംഗ്ഷൻ, തൈക്കാട് പി.ഒ,ജഗതി, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

Official website and notification : Click Here

Apply Latest Jobs : Click Here

Leave a Reply

Your email address will not be published.