Cine Assistant PSC Apply Now
കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) Category No: 22/2026 പ്രകാരം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്. സിനി അസിസ്റ്റന്റ് തസ്തികയിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി സ്പെഷ്യൽ വിജ്ഞാപനം വഴി നിയമനം നടത്തുന്നു
പൊതുവിവരങ്ങൾ
- സ്ഥാപനം: കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്.
- തസ്തിക: സിനി അസിസ്റ്റന്റ് (Cine Assistant).
- ശമ്പളം: 18,000 – 41,500 രൂപ. .
- അപേക്ഷിക്കാനുള്ള അവസാന തീയതി: 03.06.2026, ബുധനാഴ്ച അർദ്ധരാത്രി വരെ.
Latest Job Posts
യോഗ്യതകൾ
- ഈ വിജ്ഞാപനം LC/AI (ലത്തീൻ കത്തോലിക്കർ/ആംഗ്ലോ ഇന്ത്യൻ) വിഭാഗക്കാർക്ക് വേണ്ടിയുള്ളതാണ്. മറ്റ് വിഭാഗക്കാരുടെ അപേക്ഷകൾ നിരസിക്കപ്പെടും.
- വയസ്സ്: 18 – 43 വയസ്സ് (02.01.1983-നും 01.01.2008-നും ഇടയിൽ ജനിച്ചവരാകണം). നിബന്ധനകൾക്ക് വിധേയമായി വയസ്സിളവ് ബാധകമാണ്.
- വിദ്യാഭ്യാസ യോഗ്യത: SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- പ്രവൃത്തിപരിചയം: അംഗീകാരമുള്ള ഫിലിം സ്റ്റുഡിയോയുടെ ക്യാമറ സെക്ഷനിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതിനായി നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട രീതി
- കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ‘വൺ ടൈം രജിസ്ട്രേഷൻ’ മുഖേനയാണ് അപേക്ഷിക്കേണ്ടത്.
- രജിസ്റ്റർ ചെയ്തവർക്ക് തങ്ങളുടെ പ്രൊഫൈൽ വഴി ‘Apply Now’ ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.
- അപേക്ഷാ ഫീസ് ഇല്ല.


