BSNL Recruitment 2022 Apply Now

BSNL – ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ അപ്രന്റസിന്റെ 34 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പൊതുമേഖലാ സ്ഥാപനമായ BSNL ടെലികോം കമ്പനി ഉത്തരാഖണ്ഡ് സർക്കിളിലാണ് അവസരം . ഗ്രാജുവേറ്റ് ( ടെക്നിക്കൽ/ നോൺ ടെക്നിക്കൽ ), ഡിപ്ലോമ വിഭാഗത്തിലാണ് ഒഴിവുള്ളത്. ഡെറാഡൂൺ 13, ഹരിദ്വാർ 10, നൈനിറ്റാൽ 11, എന്നിങ്ങനെയാണ് ഒഴിവുകൾ ഉള്ളത്

വിദ്യാഭ്യാസ യോഗ്യത

ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ റേഡിയോ/ കമ്പ്യൂട്ടർ/ ഇൻസ്ട്രുമെന്റേഷൻ/ ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ വിഭാഗത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് അവസരം. 2019 ജൂലൈ 31 നോ അതിനുശേഷം നേടിയ യോഗ്യത മാത്രമേ പരിഗണിക്കുകയുള്ളൂ

പ്രായപരിധി

2022 ജൂലൈ 31ന് 25 വയസ്സ് കവിയാൻ പാടില്ല സംവരണ വിഭാഗത്തിന് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും

അപേക്ഷകൾ നാഷണൽ അപ്പ്രെന്റ്ഷിപ്പ് ട്രെയിനിങ് രജിസ്റ്റർ ചെയ്ത് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 സെപ്റ്റംബർ 30 വരെ. അപേക്ഷിക്കുവാനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനവും ചുവടെ കൊടുത്തിരിക്കുന്നു നോക്കുക

Official Notification

Apply Now

Leave a Reply

Your email address will not be published.