Shabarimala Job Recruitment 2022
ശബരിമലയിൽ ജോലി ഒഴിവുകൾ
കൊല്ലവർഷം 1198 മല മണ്ഡല മകരവിളക്ക് അടിയന്തിരങ്ങളോടനുബന്ധിച്ച് ശബരിമലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു . അപേക്ഷകർ 18 60 നും മധ്യേ പ്രായമുള്ളവരായിരിക്കണം . ആറു മാസത്തിനകം എടുത്തിട്ടുളള പാസ്സ്പോർട്ട് സൈസ് ഫോട്ടോ , ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കു ന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗ സ്ഥന്റെ സർട്ടിഫിക്കറ്റ് , വയസ്സ് , മതം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് , ആധാർ കാർഡിന്റെ പകർപ്പ് , മൊബൈൽ ഫോൺ നമ്പർ , മെഡിക്കൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് , കോവിഡ് വാക്സിനേഷൻ ഡോസ് എടുത്തു എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പൂർണമായ മേൽവിലാസം എന്നിവ സഹിതം താഴെക്കൊടുത്തിരിക്കുന്ന മാതൃകയിൽ വെളളപ്പേറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 30,09,2022 വൈകുന്നേരം 5 മണിയ്ക്ക് മുമ്പ്
ചീഫ് എഞ്ചിനീയർ , തിരുവി താംകൂർ ദേവസ്വം ബോർഡ് , നന്തൻകോട് , തിരുവനന്തപുരം -695003
എന്ന മേൽവിലാസ ത്തിൽ ലഭിക്കേണ്ടതാണ് . അപേക്ഷയോടൊപ്പം പോലിസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് , മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെ ടുത്തിയ ശരിപ്പകർപ്പും ഹാജരാക്കേണ്ടതാണ് .